Friday, March 13, 2026 Last Updated 2 Min 2 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Wednesday 25 Feb 2026 11.33 PM

മാതാവിന്റെ മൃതദേഹം കുഴിച്ചുമൂടിയ സംഭവം: സംസ്‌കാരത്തിനാവശ്യമായ സൗകര്യങ്ങളും സാമ്പത്തിക ശേഷിയും ഇല്ലെന്നു മൊഴി, കസ്‌റ്റഡിയിലെടുത്ത മകനെ വിട്ടയച്ചു

uploads/news/2026/02/827300/Radha.jpg

ആലപ്പുഴ: മാതാവിന്റെ മൃതദേഹം ആരുമറിയാതെ വീട്ടിനകത്ത്‌ കുഴിച്ചുമൂടിയ സംഭവത്തില്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്ത മകനെ വിട്ടയച്ചു.
തുറവൂര്‍ പഞ്ചായത്ത്‌ 18-ാം വാര്‍ഡില്‍ പള്ളിത്തോട്‌ കാട്‌ നികര്‍ത്തില്‍ രാധ(75)യുടെ മരണവും മൃതദേഹ സംസ്‌കരണത്തിലെ ദുരൂഹതയും കണക്കിലെടുത്ത്‌ കുത്തിയതോട്‌ പോലീസ്‌ ക്‌സറ്റഡിയിലെടുത്ത മകന്‍ ഗിരീഷി(49)നെയാണു വിട്ടയച്ചത്‌.
മൃതദേഹം പുറത്തെടുത്ത്‌ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്‌റ്റുമോര്‍ട്ടം നടത്തിയിരുന്നു. രാധയുടെ മരണം സ്വാഭാവികമായിരുന്നെന്നു തെളിഞ്ഞതോടെയാണ്‌ ഗിരീഷിനെ വിട്ടയച്ചത്‌. പോസ്‌റ്റുമോര്‍ട്ടം നടത്തി വീട്ടിലെത്തിച്ച മൃതദേഹം വൈകിട്ട്‌ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
ചൊവ്വാഴ്‌ച രാവിലെയാണ്‌ രാധ മരിച്ചതായി പറയുന്നത്‌. മരണവിവരം ബന്ധുക്കളെയോ നാട്ടുകാരെയോ അറിയിക്കാതെ, വീടിനകത്തെ അടുക്കള ഭാഗത്ത്‌ കുഴിയെടുത്ത്‌ സംസ്‌കരിച്ചതാണു സംശയത്തിനിടയാക്കിയത്‌.
മദ്യപിച്ചെത്തി ഗിരീഷ്‌ മാതാവുമായി ഇടയ്‌ക്കിടെ വഴക്കിടാറുണ്ടായിരുന്നതും നാട്ടുകാരില്‍ സംശയമുണ്ടാക്കി. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നു പോലിസ്‌ സ്‌ഥലത്തെത്തിയപ്പോഴും ഗിരീഷ്‌ മദ്യലഹരിയിലായിരുന്നു. രാധയുടെ മരണം സ്വാഭാവികമാണെന്നും താന്‍ കൊലപ്പെടുത്തിയിട്ടില്ലെന്നും ഗിരീഷ്‌ പോലീസിനോട്‌ പറഞ്ഞു. മദ്യലഹരി മാറിയശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ അസ്വാഭാവികതയുള്ള കാര്യങ്ങള്‍ കണ്ടെത്താനായില്ലെന്ന്‌ പോലിസും അറിയിച്ചു.
വെള്ളത്താല്‍ ചുറ്റപ്പെട്ട ഒറ്റപ്പെട്ട പ്രദേശത്താണു ഗിരീഷും രാധയും താമസിച്ചിരുന്നത്‌. യാത്രാസൗകര്യങ്ങള്‍ വളരെ കുറവുള്ള പ്രദേശമാണ്‌. വേലിയേറ്റ സമയങ്ങളില്‍ വീട്‌ വെള്ളത്തില്‍ മുങ്ങിപ്പോകുന്ന അവസ്‌ഥ.
ജീര്‍ണാവസ്‌ഥയിലുള്ള വീടിന്റെ മുറ്റത്തും മുറികളിലും വെള്ളം കെട്ടിനില്‍ക്കുന്നത്‌ പതിവാണ്‌. സംസ്‌കാരത്തിനാവശ്യമായ സൗകര്യങ്ങളും സാമ്പത്തിക ശേഷി ഇല്ലായ്‌മയുമാണ്‌ ഇത്തരമൊരു നടപടിയിലേക്ക്‌ നയിച്ചതെന്ന്‌ ഗിരീഷ്‌ പോലീസിനോട്‌ പറഞ്ഞത്‌.

Ads by Google
Ads by Google
LATEST NEWS
TRENDING NOW