Thursday, March 12, 2026 Last Updated 58 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 11.33 PM

ഹണിട്രാപ്പ്‌: ലൈംഗിക ബന്ധത്തിന്‌ വിസമ്മതിച്ച യുവാവിനു ക്രൂരമര്‍ദനം

കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിനെ ലോഡ്‌ജിലേക്കു വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ യുവതി ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍.
ഹണിട്രാപ്പില്‍ കുടുക്കാന്‍ ഹോട്ടലിലേക്കു വിളിച്ചു വരുത്തിയ സംഘം, യുവാവ്‌ ലൈംഗികബന്ധത്തിനു വിസമ്മതിച്ചതോടെ മര്‍ദിക്കുകയായിരുന്നു. കേസില്‍ നോര്‍ത്ത്‌ പറവൂര്‍ കുത്തിയതോട്‌ ചാലക്ക കടവില്‍ വീട്ടില്‍ സഫീന (സഫാന ഷുക്കൂര്‍-27), തൃപ്പൂണിത്തുറ ഇരുമ്പനം മനയില്‍ മഠത്തില്‍ അമല്‍ വേണുഗോപാല്‍(32), വൈറ്റില, ഷൈന്‍ റോഡില്‍, കോയിത്താര വീട്ടില്‍ ജോണ്‍ രാഹുല്‍ (23), മരട്‌, കുറുവാനിപ്പാടം വീട്ടില്‍ ആനന്ദ്‌ മുരുകന്‍(29) എന്നിവരെ കടവന്ത്ര പോലീസ്‌ പിടികൂടി. ഈ മാസം 22 നായിരുന്നു കേസിനാസ്‌പദമായ സംഭവം. മര്‍ദനത്തില്‍ നട്ടെല്ലിനു പരുക്കേറ്റ യുവാവ്‌ ചികിത്സയിലാണ്‌.
സമൂഹമാധ്യമത്തിലൂടെയാണു കൊല്ലം നല്ലില സ്വദേശിയായ യുവാവും സഫ്‌നയും തമ്മില്‍ പരിചയപ്പെട്ടത്‌. സംഭവദിവസം വൈകിട്ട്‌ ഒരുമിച്ചു പുറത്തുപോകാമെന്നു തീരുമാനിച്ചെങ്കിലും യുവതി പനമ്പിള്ളി നഗര്‍ സൗത്ത്‌ പാലത്തിനടുത്തുള്ള ക്രൗണ്‍ സ്യൂട്ട്‌ ലോഡ്‌ജിലേക്കു യുവാവിനെ ക്ഷണിക്കുകയായിരുന്നു.
വൈകിട്ട്‌ ആറരയോടെ യുവാവ്‌ ലോഡ്‌ജിലെ ഡി-2 നമ്പര്‍ മുറിയിലെത്തി. ഈ സമയം ശുചിമുറിയില്‍ ഒളിച്ചിരുന്ന കൂട്ടുപ്രതികള്‍ മാരകായുധങ്ങളുമായി രംഗത്തെത്തി. യുവാവിനെ തടഞ്ഞുവച്ചു ഭീഷണിപ്പെടുത്തി വിവസ്‌ത്രനാക്കി സഫ്‌നയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു ലക്ഷ്യം.
ഇതിനു വിസമ്മതിച്ചതോടെ പ്രതികള്‍ മാറിമാറി യുവാവിന്റെ മുഖത്തടിക്കുകയും മുതുകില്‍ ചവിട്ടുകയും ചെയ്‌തു. ഇതിനിടെ കൂട്ടത്തിലൊരാള്‍ ടോര്‍ച്ച്‌ ഉപയോഗിച്ചു യുവാവിന്റെ വലതുകൈപ്പത്തിയില്‍ അടിച്ചു. യുവാവിന്റെ നഗ്‌നചിത്രങ്ങളും പ്രതികള്‍ പകര്‍ത്തിയതായി എഫ്‌.ഐ.ആറില്‍ പറയുന്നു. 24നു വൈകിട്ടാണു യുവാവ്‌ കടവന്ത്ര പോലീസ്‌ സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്‌. ആംഗ്യഭാഷാ വിദഗ്‌ധയുടെ സഹായത്തോടെയാണു പോലീസ്‌ വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്‌.
കടവന്ത്ര പോലീസ്‌ സ്‌റ്റേഷന്‍ എസ്‌.എച്ച്‌.ഒ കെ.എം മഹേഷ്‌ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികള്‍ പിടിയിലായത്‌. സബ്‌ ഇന്‍സ്‌പെക്‌ടര്‍ സിബി ടി.ദാസ്‌, പ്ര?ബേഷന്‍ എസ്‌.ഐ ഹരീഷ്‌ കുമാര്‍, എ.എസ്‌.ഐമാരായ ഐസിമോള്‍, രതീഷ്‌ കുമാര്‍, എസ്‌.സി.പി.ഒമാരായ ടോബിന്‍, ഷിബു ടി.എസ്‌, മനു പി.എസ്‌, ഷിബുരാജ്‌, അനീഷ്‌, പ്രശാന്ത്‌, സി.പി.ഒമാരായ രാജേഷ്‌ കെ.ആര്‍, ജിതിന്‍ സദാനന്ദന്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു.
പ്രതികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്‌. കൂടാതെ ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമത്തിലെ വകുപ്പ്‌ 92 (എ) പ്രകാരവും കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌.
കൊച്ചി സിറ്റി പോലീസ്‌ കമ്മിഷണര്‍ കാളിരാജ്‌ മഹേഷ്‌ കുമാറിന്റെ നിര്‍ദേശപ്രകാരം കൊച്ചി സിറ്റി ഡി.സി.പി: ഷഹന്‍ഷാ കെ.എസിന്റെ മേല്‍നോട്ടത്തില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ്‌ കമ്മിഷണര്‍ രാജന്‍ കെ.അരമനയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Ads by Google
Wednesday 25 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW