Thursday, March 12, 2026 Last Updated 22 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 11.33 PM

അംഗന്‍വാടി പെന്‍ഷന്‌ 20 കോടി അനുവദിച്ചു

തിരുവനന്തപുരം: അംഗന്‍വാടി ജീവനക്കാരുടെ പെന്‍ഷനും മറ്റ്‌ ആനുകൂല്യങ്ങളും നല്‍കാന്‍ 20 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. അംഗന്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ക്ഷേമനിധി ബോര്‍ഡിനാണ്‌ സാമ്പത്തിക സഹായം ലഭ്യമാക്കിയത്‌. ബോര്‍ഡിന്‌ ഈ വര്‍ഷം 5.44 കോടി രൂപയാണ്‌ സര്‍ക്കാര്‍ സഹായമായി നല്‍കേണ്ടിയിരുന്നത്‌. ഇതിനോടകം 61.32 കോടി രൂപ ലഭ്യമാക്കി.മൂന്നു വര്‍ഷത്തിനുള്ളില്‍ ക്ഷേമനിധി ബോര്‍ഡിന്‌ സര്‍ക്കാര്‍ സഹായമായി 96.21 കോടി രൂപ നല്‍കിയതായി മന്ത്രി ബാലഗോപാല്‍ പറഞ്ഞു. ഇക്കാലയളവിലെ ബജറ്റില്‍ ഇതിനായി നീക്കിവച്ചിരുന്നത്‌ 21 കോടി രൂപയായിരുന്നു. എന്നാല്‍, 75 കോടി രൂപ അധികമായി നല്‍കിയെന്നും മന്ത്രി അറിയിച്ചു.

Ads by Google
Wednesday 25 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW