Thursday, March 12, 2026 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 11.33 PM

മന്നം സമാധി ദിനാചരണം; പുഷ്‌പാര്‍ച്ചനയ്‌ക്ക്‌ പ്രമുഖര്‍

ചങ്ങനാശേരി: എന്‍.എസ്‌.എസ്‌. ആസ്‌ഥാനത്തും സംസ്‌ഥാനത്തെ മുഴുവന്‍ കരയോഗ യൂണിയനുകളിലും കരയോഗങ്ങളിലും മന്നം സമാധി ദിനം വിവിധ ചടങ്ങുകളോടെ ആചരിച്ചു. രാവിലെ 6.30 മുതല്‍ മന്നം സമാധിയില്‍ പുഷ്‌പാര്‍ച്ചനയും നാമജപവും നടന്നു.
തിരുവല്ല, കുട്ടനാട്‌, മല്ലപ്പള്ളി താലൂക്ക്‌ യൂണിയനുകളില്‍ നിന്നും പിടിയരിയും കെട്ടുതേങ്ങയുമായി സമുദായസ്‌നേഹികള്‍ തീര്‍ത്ഥയാത്രയായാണ്‌ മന്നം സമാധിയിലെത്തി പുഷ്‌പാര്‍ച്ചന നടത്തിയത്‌. സമീപ കരയോഗങ്ങളില്‍ നിന്നും പദയാത്രയായാണ്‌ ആളുകള്‍ മന്നം സമാധിയിലേക്ക്‌ എത്തിയത്‌. ക്ഷേത്രങ്ങളില്‍ വിവിധ വഴിപാടുകളും നടന്നു. പുഷ്‌പാര്‍ച്ചനയ്‌ക്കായി വിവിധ മേഖലകളിലുള്ളവരാണ്‌ രാവിലെ മുതല്‍ സമാധിയിലേക്കെത്തിയത്‌.
എം.പി.മാരായ കെ.ഫ്രാന്‍സിസ്‌ ജോര്‍ജ്‌, കൊടിക്കുന്നില്‍ സുരേഷ്‌, എം.എല്‍.എമാരായ രമേശ്‌ ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, ജോബ്‌ മൈക്കിള്‍, ഡോ.എന്‍.ജയരാജ്‌, മോന്‍സ്‌ ജോസഫ്‌, മുന്‍ എം.എല്‍.എ മാരായ പി.സി.ജോര്‍ജ്‌, ജോസഫ്‌.എം.പുതുശേരി, എന്നിവരും വിവിധ രാഷ്ര്‌ടീയ നേതാക്കളായ വി.ജെ.ലാലി, ബി.രാധാകൃഷ്‌ണമേനാന്‍, ബി.ഗോപകുമാര്‍, എന്‍.പി.കൃഷ്‌ണകുമാര്‍, എം.ബി.രാജഗോപാല്‍, ഡി.വിജയകുമാര്‍, ബാബുകോയിപ്പുറം, മാത്യൂസ്‌ ജോര്‍ജ്‌, നടന്‍ കൃഷ്‌ണപ്രസാദ്‌ തുടങ്ങിയവര്‍ സമാധിമണ്ഡപത്തില്‍ പുഷ്‌പാര്‍ച്ചന നടത്തി.
മന്നം സമാധിയില്‍ നാമജപത്തിന്‌ ശേഷം ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ കര്‍പ്പുരാരതി നടത്തി. തുടര്‍ന്ന്‌ പ്രസിഡന്റ്‌ ഡോ.എം.ശശികുമാര്‍ എന്‍.എസ്‌.എസ്‌. പ്രതിജ്‌ഞ ചൊല്ലികൊടുത്തു. മറ്റുള്ളവര്‍ അത്‌ ഏറ്റുചൊല്ലിയാണ്‌ ചടങ്ങുകള്‍ സമാപിപ്പിച്ചത്‌. സെക്രട്ടറി ഹരികുമാര്‍ കോയിക്കല്‍, ഖജാന്‍ജി അഡ്വ.എന്‍.വി.അയ്യപ്പന്‍പിള്ള, നായകസഭാംഗം കെ.പി.നാരായണപിള്ള, വിവിധ വകുപ്പ്‌ മേധാവികള്‍ മറ്റ്‌ ജീവനക്കാര്‍, കരയോഗം, യൂണിയന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Wednesday 25 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW