Thursday, March 12, 2026 Last Updated 2 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 11.31 PM

ശിഖര്‍ ധവാന്‌ മുന്‍ ഭാര്യ 5.7 കോടി തിരികെനല്‍കണം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം ശിഖര്‍ ധവാന്റെ മുന്‍ ഭാര്യ ഐഷ മുഖര്‍ജി 5.7 കോടി രൂപ തിരികെ നല്‍കാന്‍ കുടുംബ കോടതി ഉത്തരവ്‌.
ശിഖര്‍ ധവാന്‌ അനുകൂലമായി ന്യൂഡല്‍ഹിയിലെ പട്യാല ഹൗസ്‌ കോടതിയുടെ കുടുംബ കോടതിയാണു വിധി പ്രസ്‌താവിച്ചത്‌.വിദേശ കോടതി ഉത്തരവുകള്‍ നടപ്പിലാക്കുന്നതിനെക്കുറിച്ചും സ്വത്ത്‌ പണം തിരികെ നല്‍കുന്നതിനെക്കുറിച്ചും വ്യക്‌തമായ നിര്‍ദേശങ്ങള്‍ കോടതി പുറപ്പെടുവിച്ചു. വിവാഹ തര്‍ക്കത്തില്‍ ഓസ്‌ട്രേലിയന്‍ കുടുംബ കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ ഇന്ത്യയില്‍ ധവാനെ ബാധിക്കില്ലെന്നു കോടതി വിധിച്ചു. സ്വത്ത്‌ ഒത്തുതീര്‍പ്പ്‌ സംബന്ധിച്ച വിദേശ കോടതിയുടെ വിധികള്‍ രാജ്യത്തിനുള്ളില്‍ അദ്ദേഹത്തിനെതിരേ നടപ്പിലാക്കാന്‍ കഴിയില്ലെന്നു കോടതി വ്യക്‌തമാക്കി.

Ads by Google
Wednesday 25 Feb 2026 11.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW