-->
സിംബാബ്‌വെക്കെതിരായ മത്സരത്തിന് മുന്നേ നാട്ടിലേക്ക് മടങ്ങിയ റിങ്കു സിങ് തിരിച്ചെത്തുന്നു. പിതാവ് ഖന്‍ചന്ദ് സിങിന്റെ ആരോഗ്യനില മോശമായെന്ന വിവരം ലഭിച്ചതോടെയാണ് താരം ഇന്ത്യന്‍ ക്യാംപ് വിട്ടത്. ഗുരുതരാവസ്ഥയിലായ റിങ്കുവിന്റെ പിതാവ് ഗെയ്റ്റര്‍ നോയ്ഡയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
എന്നാൽ താരം സിംബാബ്‌വെക്കെതിരായ മത്സരത്തിന് മുന്നേ തിരിച്ചെത്തുമെന്ന് സ്ഥിരീകരിക്കുകയാണ് ഇപ്പോൾ ഇന്ത്യയുടെ ബാറ്റിങ് പരിശീലകൻ സിതാൻഷു കൊടക്. റിങ്കു സിംബാബ്‌വെക്കെതിരായ മത്സരത്തിൽ കളിക്കും. പിതാവിന്റെ ആരോഗ്യനില വഷളായതിനാൽ റിങ്കു നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം ഫിറ്റാണ്, സിതാൻഷു പറഞ്ഞു.
അതേ സമയം ഫിനിഷറുടെ റോളിൽ എത്തിയ റിങ്കുവിന് കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും രണ്ടക്കം കടക്കാനായിട്ടില്ല. ഫീൽഡിങ്ങിൽ പക്ഷെ തിളങ്ങുന്നുണ്ട്. സിംബാബ്‌വെക്കെതിരായ മത്സരത്തിൽ റിങ്കുവിന്റെ ഫോം നിർണായകമാകും.