Saturday, March 14, 2026 Last Updated 14 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 04.27 PM

എസ്എംഎസ് വഴി മുത്തലാഖ്; സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം, ആലപ്പുഴ സ്വദേശിക്കെതിരെ പോലീസ് കേസ്

on

മൂവാറ്റുപുഴ: എസ്എംഎസ് വഴി മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. ആലപ്പുഴ കാര്‍ത്തികപ്പള്ളി സ്വദേശി സുഹൈലിനെതിരേ യുവതി നല്‍കിയ പരാതിയിലാണ് കേസ്. മുത്തലാഖിന് പുറമെ ഗുരുതരമായ സ്ത്രീധന പീഡന ആരോപണങ്ങളും പരാതിയിലുണ്ട്. മൂവാറ്റുപുഴ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി.

പരാതിയില്‍ മൂവാറ്റുപുഴ പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭര്‍ത്താവായ സുഹൈലിനെതിരേ ഒട്ടേറെ ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്. സ്ത്രീധനം ആവശ്യപ്പെട്ട് ദിവസവും വഴക്കുണ്ടാക്കിയിരുന്നതായി യുവതി പറയുന്നു. അടുത്തിടെ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് തന്നെ തനിച്ചാക്കി ഇയാള്‍ കടന്നുകളഞ്ഞു. പിന്നാലെ എസ്എംഎസ് വഴി മുത്തലാഖ് ചൊല്ലിയതായി അറിയിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു.

മുസ്ലീം സ്ത്രീ വിവാഹ അവകാശ സംരക്ഷണ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും ഭാരതീയ ന്യായ സംഹിതയിലെ 85ാം വകുപ്പും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് നടപടി. സുഹൈലിന്റെ ഫോണ്‍ നമ്പറും മുത്തലാഖ് സന്ദേശവും യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്. സന്ദേശങ്ങള്‍ ശാസ്ത്രീയമായി പരിശോധിച്ച ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് പൊലീസ് അറിയിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW