Saturday, March 14, 2026 Last Updated 24 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 10.32 AM

വീണ്ടും നോര്‍വീജിയന്‍ ക്ലബ്ബ് ബോഡോയുടെ അട്ടിമറി ; നിലവിലെ ഫൈനലിസ്റ്റ് ഇന്റര്‍മിലാന്‍ പുറത്തായി

uploads/news/2026/02/827204/bodo.jpg

റോം: യൂറോപ്യന്‍ ഫുട്‌ബോളിനെ അമ്പരപ്പിച്ചുകൊണ്ട് വിസ്മയ കുതിപ്പ് നടത്തുന്ന നോര്‍വീജിയന്‍ ക്ലബ്ബ് ബോഡോ /ഗ്‌ളിംറ്റ് മറ്റൊരു അട്ടിമറി കൂടി നടത്തി. ഇന്നലെ നടന്ന യൂവേഫാ ചാംപ്യന്‍സ് ലീഗിലെ പ്‌ളേ ഓഫിലെ ഏവേ മാച്ചില്‍ ഇന്റര്‍മിലാനെ അട്ടിമറിച്ച് പ്രീക്വാര്‍ട്ടറില്‍ കടന്നു. ചാംപ്യന്‍സ് ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നില്‍ 2-5 ന്റെ അഗ്രിഗേറ്റ് സ്‌കോറോടെയാണ് ആദ്യ 16 ല്‍ ഇടം പിടിച്ചത്. ആദ്യപാദത്തില്‍ 3-1 ന് ഇന്റര്‍മിലാനെ വീഴ്ത്തിയ അവര്‍ രണ്ടാം പാദത്തില്‍ 2-1 നും ഇന്റര്‍മിലാനെ പഞ്ഞിക്കിട്ടു.

ജെ ഹേഗും എച്ച് ഇവ്‌ജെനുമായിരുന്നു ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. ബസ്‌തോണി ഇന്ററിനായി ഒരുഗോള്‍ മടക്കി. കളി സമനിലയില്‍ ആയാല്‍ പോലും കഴിഞ്ഞ ഫൈനലിസ്റ്റുകളായ ഇന്റര്‍ പുറത്താകുമായിരുന്നു. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നാണിത്. സാന്‍ സിറോയില്‍ എസി മിലാനില്‍ രണ്ട് ദുഷ്‌കരമായ വര്‍ഷങ്ങള്‍ കളിച്ച ജെന്‍സ് പീറ്റര്‍ ഹൗഗ് ആദ്യഗോള്‍ നേടുകയും ഹാക്കോണ്‍ ഇവ്ജെന്റെ രണ്ടാമത്തെ ഗോളിന് വഴിയൊരുക്കുകയും ചെയ്തു. സന്ദര്‍ശകര്‍ അതിശയകരമായ വിജയം നേടി.

അവസാന 16-ല്‍ അവര്‍ മാഞ്ചസ്റ്റര്‍ സിറ്റിയെയോ സ്പോര്‍ട്ടിംഗിനെയോ നേരിടും. മൂന്ന് തവണ ചാമ്പ്യന്മാരായിട്ടുള്ള ഇന്റര്‍മിലാന്‍ നിലവില്‍ സീരി എയില്‍ 10 പോയിന്റ് മുന്നിലാണ്, ഇത് ഈ നോക്കൗട്ട് റൗണ്ട് പ്ലേ-ഓഫ് ടൈയില്‍ അവരെ മത്സരം തുടങ്ങും മുമ്പ് ഫേവറിറ്റുകളാക്കി. എന്നാല്‍ നോര്‍വേയില്‍ ഇപ്പോഴും ഓഫ് സീസണില്‍ തുടരുന്ന ബോഡോയാകട്ടെ അരങ്ങേറ്റം ഗംഭീരമാക്കുകയും ചെയ്തു. നേരത്തേ ഗ്രൂപ്പ് ഘട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെയും അത്ലറ്റിക്കോ മാഡ്രിഡിനെയും പരാജയപ്പെടുത്തിയാണ് ബോഡോ മുമ്പോട്ട് പോയത്.

കളിയുടെ 58-ാം മിനിറ്റില്‍ ബോഡോയുടെ അവിസ്മരണീയ നിമിഷം വന്നു, ഓള്‍ ഡിഡ്രിക് ബ്ലോംബെര്‍ഗിന് മുന്നില്‍ മാനുവല്‍ അകാന്‍ജി പന്ത് നഷ്ടപ്പെടുത്തി, പന്തുമായി ബോക്‌സിലേക്ക് കയറി തൊടുത്ത ഷോട്ട് യാന്‍ സോമര്‍ മികച്ച രീതിയില്‍ സേവ് ചെയ്‌തെങ്കിലും, ഹൗജ് റീബൗണ്ട് വലയിലാക്കി. 72-ാം മിനിറ്റില്‍ എവ്‌ജെന്‍ അവിശ്വസനീയമായ രണ്ടാം ഗോള്‍ നേടിയതോടെ ഇന്ററിന്റെ പ്രതീക്ഷ മങ്ങി. നാലു മിനിറ്റ് കഴിഞ്ഞപ്പോള്‍ ബസ്‌തോണിയുടെ ഗോളിലൂടെ ഒരുഗോള്‍ മടക്കാനായെങ്കിലും മൂന്ന് ഗോള്‍ കടം നില്‍ക്കുന്ന ഇന്റര്‍ പതിയെ പത്തിമടക്കി.

Ads by Google
Wednesday 25 Feb 2026 10.32 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW