Saturday, March 14, 2026 Last Updated 24 Min 24 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 24 Feb 2026 11.35 PM

പാവപ്പെട്ട അഞ്ചു ലക്ഷം പേര്‍ക്ക്‌ വീട്‌; കേരളത്തിന്‌ അഭിമാനം: മുഖ്യമന്ത്രി

uploads/news/2026/02/827115/k5.jpg

തിരുവനന്തപുരം: പാവപ്പെട്ട അഞ്ചു ലക്ഷം പേര്‍ക്ക്‌ വീട്‌ നല്‍കിയത്‌ കേരളത്തിന്‌ അഭിമാനം പകരുന്നുവെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ച്‌ ലക്ഷം കുടുംബം എന്നത്‌ 20 ലക്ഷമോ 40 ലക്ഷമോ വ്യക്‌തികളാണ്‌ ലൈഫിന്റെ ഭാഗമായത്‌. അഞ്ചു ലക്ഷം ലൈഫ്‌ വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം തിരുവനന്തപുരത്ത്‌ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ്‌ പദ്ധതി പോലെ മാതൃകാപരമായ മറ്റൊരു പദ്ധതി രാജ്യത്ത്‌ എവിടേയുമില്ല. ഏതെങ്കിലും സംസ്‌ഥാനം അഞ്ച്‌ ലക്ഷം വീടുകള്‍ ജനങ്ങള്‍ക്കായി ഇത്തരത്തില്‍ പൂര്‍ത്തിയാക്കിയെന്ന്‌ പറയാനാവില്ല. വീടുകള്‍ക്ക്‌ മുന്നില്‍ ലോഗോ വയ്‌ക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. എന്നാല്‍ അത്തരം നടപടികള്‍ ഗുണഭോക്‌താവിന്റെ ആത്മാഭിമാനത്തെ ബാധിക്കുന്ന പ്രശ്‌നമാണെന്നും ഒരു വീടിന്റെ മുന്നിലും ഒരു ലോഗോയും വയ്‌ക്കില്ലെന്നുമുള്ള നിലപാടായിരുന്നു സംസ്‌ഥാന സര്‍ക്കാരിന്റേത്‌ -മുഖ്യമന്ത്രി പറഞ്ഞു.
അമ്പൂരി സജിത ഭവനില്‍ സജിതകുമാരി, വെള്ളനാട്‌ സലീന മന്‍സിലില്‍ മുംതാസ്‌ എന്നിവര്‍ക്ക്‌മുഖ്യമന്ത്രി വീടിന്റെ മാതൃകയും താക്കോലും കൈമാറി. ലൈഫ്‌ മിഷനിലേക്ക്‌ സ്‌ഥലവും വീട്‌ നിര്‍മാണത്തിന്‌ മറ്റു സഹായങ്ങളും നല്‍കിയവരെ ആദരിച്ചു. മനസോടിത്തിരി മണ്ണ്‌ പദ്ധതിയില്‍ 2.61 ഏക്കര്‍ സൗജന്യമായി നല്‍കിയ സുകുമാരന്‍ വൈദ്യരുടെ കുടുംബാംഗങ്ങള്‍, ലൈഫ്‌ പദ്ധതിക്ക്‌ പിന്തുണ നല്‍കിയ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍, ലയണ്‍സ്‌ ഇന്റര്‍നാഷണല്‍ ഡിസ്ര്‌ടിക്‌റ്റ് 318 എ, ഹഡേ്‌കാ, കെ.യു.ആര്‍.ഡി.എഫ്‌.സി, ഐ.കെ.എം. എന്നിവയുടെ പ്രതിനിധികള്‍ ആദരവ്‌ ഏറ്റുവാങ്ങി.
മന്ത്രി എം.ബി. രാജേഷ്‌ അധ്യക്ഷതവഹിച്ചു. മന്ത്രിമാരായ വി. ശിവന്‍കുട്ടി, കെ. രാജന്‍, എ. കെ. ശശീന്ദ്രന്‍, കെ. കൃഷ്‌ണന്‍കുട്ടി, വി. അബ്‌ദുറഹിമാന്‍, എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, സി. കെ. ഹരീന്ദ്രന്‍, കെ. ആന്‍സലന്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. പ്രിയദര്‍ശിനി, തദ്ദേശവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, സെക്രട്ടറി ടി.വി. അനുപമ, പ്രിന്‍സിപ്പല്‍ ഡയറക്‌ടര്‍ ജെറോമിക്‌ ജോര്‍ജ്‌, ലൈഫ്‌ സി.ഇ.ഒ. അപൂര്‍വ ത്രിപാഠി,ജനപ്രതിനിധികള്‍, ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW