Thursday, March 12, 2026 Last Updated 3 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 11.34 PM

തിരുത്ത്‌ വേണമെന്ന്‌ ആവശ്യപ്പെട്ടിരുന്നില്ല; ഗവര്‍ണറുടെ നിര്‍ദേശം തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ താന്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ സഭാ രേഖകളില്‍നിന്നു നീക്കണമെന്ന ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ തള്ളി. കരട്‌ പ്രസംഗം നല്‍കിയപ്പോള്‍ എന്തെങ്കിലും തിരുത്തു വേണമെന്ന്‌ കത്ത്‌മുഖേനയോ നേരിട്ടോ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ സ്വയം തിരുത്തി വായിക്കുന്ന നടപടി ഇതുവരെ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവര്‍ണര്‍ വായിച്ച ഭാഗങ്ങള്‍ മാത്രമേ സഭാ രേഖകളില്‍ നയപ്രഖ്യാപനമായി ഉണ്ടാകാവൂയെന്ന്‌ ആവശ്യപ്പെട്ട്‌ ഗവര്‍ണര്‍ സ്‌പീക്കര്‍ക്ക്‌ കത്ത്‌ നല്‍കിയിരുന്നു. ഇത്‌ സ്‌പീക്കര്‍ സഭയുടെ പരിഗണനയ്‌ക്കു വിട്ട സാഹചര്യത്തിലാണ്‌ മുഖ്യമന്ത്രി സര്‍ക്കാരിന്റെ നിലപാട്‌ വ്യക്‌തമാക്കിയത്‌. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെഅടിസ്‌ഥാനത്തില്‍ ഗവര്‍ണറുടെ കത്തുകള്‍ പരിഗണിക്കേണ്ടതില്ലെന്ന്‌ സഭ തീരുമാനിക്കുന്നതായി സ്‌പീക്കര്‍ പറഞ്ഞു.
ഗവര്‍ണറുടെ നടപടി ഭരണഘടനാനുസൃതമല്ലെന്ന്‌ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.ഗവര്‍ണര്‍മാര്‍ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കി ചുരുക്കി വായിക്കുന്ന രീതി മുന്‍പും ഉണ്ടായിട്ടുണ്ട്‌. ഗവര്‍ണറുടെ ഇപ്പോഴത്തെ ആവശ്യം അംഗീകരിച്ചാല്‍, മുന്‍ ഗവര്‍ണര്‍മാര്‍ സഭയില്‍ വായിച്ച ഭാഗങ്ങള്‍ മാത്രമേ സഭാരേഖകളില്‍ ഉണ്ടാകുമായിരുന്നുള്ളൂ. എന്നാല്‍ മന്ത്രിസഭ അംഗീകരിച്ച പ്രസംഗം അതേപടി സഭാരേഖകളില്‍ ചേര്‍ക്കുന്ന കീഴ്‌വഴക്കാമാണു പിന്തുടര്‍ന്നു വന്നത്‌. അതു മാറ്റേണ്ട സാഹചര്യമില്ല. ആ സാഹചര്യത്തില്‍ ഗവര്‍ണര്‍ സ്‌പീക്കര്‍ക്കു നല്‍കിയ കത്തു പരിഗണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Ads by Google
Tuesday 24 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW