Saturday, March 14, 2026 Last Updated 4 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 11.32 PM

ഏകദിനത്തില്‍ മുന്നില്‍

uploads/news/2026/02/827078/sp5.jpg

ബ്രിസ്‌ബെന്‍: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്ക് ആറ്‌ വിക്കറ്റ്‌ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ 214 റണ്ണിന്‌ ഓള്‍ഔട്ടായി. മറുപടി ബാറ്റ്‌ ചെയ്‌ത ഓസീസ്‌് കളി തീരാന്‍ 70 പന്തുകള്‍ ശേഷിക്കേ ലക്ഷ്യത്തിലെത്തി.
മൂന്ന്‌ ഏകദിനങ്ങളുടെ പരമ്പരയാണ്‌ ഇന്ത്യന്‍ വനിതകള്‍ കളിക്കുന്നത്‌്. ട്വന്റി20 പരമ്പര നേടാന്‍ അവര്‍ക്കായിരുന്നു. അലന്‍ ബോര്‍ഡര്‍ ഫീല്‍ഡില്‍ ടോസ്‌ നേടിയ ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത്‌ കൗര്‍ ആദ്യം ബാറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. മെഗാന്‍ സ്‌കൂട്ട്‌ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ പ്രതീക റാവല്‍ (0) വിക്കറ്റിനു മുന്നില്‍ കുടുങ്ങി പുറത്തായി. മൂന്നാമതായിറങ്ങിയ ഷഫാലി വര്‍മയെ (നാല്‌) ഡാഴ്‌സി ബ്രൗണ്‍ സ്വന്തം ബൗളിങ്ങില്‍ പിടികൂടി. ജെമീമ റോഡ്രിഗസിനും (എട്ട്‌) പിടിച്ചു നില്‍ക്കാനായില്ല. മൂന്നിന്‌ 52 റണ്ണെന്ന നിലയില്‍ പരുങ്ങിയ ഇന്ത്യയെ ഓപ്പണര്‍ സ്‌മൃതി മന്ദാനയും (67 പന്തില്‍ 58) നായിക ഹര്‍മന്‍പ്രീത്‌ കൗറും (84 പന്തില്‍ 53) ചേര്‍ന്നാണു തിരിച്ചു കൊണ്ടു വന്നത്‌. സ്‌കോര്‍ നൂറിലെത്തിയതിനു പിന്നാലെ സ്‌മൃതി മടങ്ങി. മൂന്ന്‌ റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ ദീപ്‌തി ശര്‍മയും (രണ്ട്‌) പുറത്തായി. റിച്ചാ ഘോഷും (38 പന്തില്‍ 23) കാഷ്‌വീ ഗൗതവുമാണ്‌ (44 പന്തില്‍ മൂന്ന്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 43) ടീമിനെ 200 കടത്തിയത്‌.
ആഷ്‌ലീഗ്‌ ഗാഡ്‌നര്‍ മൂന്ന്‌ വിക്കറ്റും മെഗാന്‍ മെഗാന്‍ സ്‌കൂട്ട്‌ രണ്ട്‌ വിക്കറ്റുമെടുത്തു. ഡാഴ്‌സി ബ്രൗണ്‍, അലാന കിങ്‌, താഹ്ലിയ ബ്രൗണ്‍, സോഫി മോളീനക്‌സ് എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു. ബെത്‌ മൂണി (79 പന്തില്‍ രണ്ട്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 76), നായികയും ഓപ്പണറുമായ അലീസ ഹീലി (70 പന്തില്‍ 50), ഓപ്പണര്‍ ഫോബി ലിച്‌ഫീല്‍ഡ്‌ (32 പന്തില്‍ 32), അനാബെല്‍ സതര്‍ലന്‍ഡ്‌ (44 പന്തില്‍ ഒരു സിക്‌സറും നാല്‌ ഫോറുമടക്കം പുറത്താകാതെ 48) എന്നിവരാണ്‌ ഓസീസിന്റെ ജയം ഉറപ്പാക്കിയത്‌.

Ads by Google
Tuesday 24 Feb 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW