Saturday, March 14, 2026 Last Updated 49 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 11.32 PM

റിങ്കു സിങ്‌ നാട്ടിലേക്ക്‌ മടങ്ങി; സഞ്‌ജുവിന്‌ സാധ്യത

uploads/news/2026/02/827075/sp2.jpg

ചെന്നൈ: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പില്‍ സിംബാബ്‌വേയ്‌ക്കെതിരേ നാളെ മത്സരിക്കാനിരിക്കേ ഇന്ത്യന്‍ താരം റിങ്കു സിങ്‌ നാട്ടിലേക്കു മടങ്ങി. പിതാവിന്‌ അസുഖം കൂടുതലായതിനെ തുടര്‍ന്നാണു റിങ്കു മടങ്ങിയത്‌. താരത്തിനു കളിക്കാനായില്ലെങ്കില്‍ മലയാളി താരം സഞ്‌ജു സാംസണിനെയോ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെയോ കളിപ്പിക്കും. സഞ്‌ജുവും അക്ഷറും നെറ്റ്‌സില്‍ പരിശീലനം തുടങ്ങിയിരുന്നു. എട്ടാം നമ്പര്‍ ബാറ്ററയാണു റിങ്കു കളിച്ചിരുന്നത്‌്. ആറ്‌, ഒന്ന്‌, 11, ആറ്‌ എന്നിങ്ങനെയാണു റിങ്കുവിന്റെ സ്‌കോര്‍. റിങ്കുവിന്റെ പിതാവ്‌ ഖാന്‍ചന്ദ്‌ സിങ്‌ ഗ്രേറ്റര്‍ നോയ്‌ഡയിലെ ആശുപത്രിയില്‍ ഗുരുതരാവസ്‌ഥയിലാണ്‌. സൂപ്പര്‍ എട്ട്‌ ഗ്രൂപ്പ്‌ ഒന്നിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോടു തോറ്റതോടെ സിംബാബ്‌വേയ്‌ക്കെതിരായ മത്സരം നിര്‍ണായകമായി. തോറ്റാല്‍ നിലവിലെ ചാമ്പ്യനായ ഇന്ത്യ സെമി ഫൈനല്‍ കാണാതെ മടങ്ങും.
-3.800 എന്ന റണ്‍റേറ്റ്‌ മെച്ചപ്പെടുത്തി ജയിക്കുകയാണ്‌ ഇന്ത്യയുടെ ലക്ഷ്യം. ദക്ഷിണാഫ്രിക്കയോട്‌ 76 റണ്ണിനു തോറ്റതോടെയാണ്‌ റണ്‍റേറ്റ്‌ മൈനസിലെത്തിയത്‌. ഇന്ത്യ ആദ്യം ബാറ്റ്‌ ചെയ്യുകയാണെങ്കില്‍ 220 റണ്ണിന്‌ അടുത്തെടുക്കണം. 80 റണ്ണിനടുത്തു ജയിച്ചാല്‍ റണ്‍റേറ്റ്‌ ഉയരും. വെസ്‌റ്റിന്‍ഡീസ്‌ (5.350), ദക്ഷിണാഫ്രിക്ക (3.800) എന്നിവര്‍ ഇന്ത്യക്ക്‌ മുന്നിലാണ്‌.

Ads by Google
Tuesday 24 Feb 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW