Thursday, March 12, 2026 Last Updated 5 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 11.48 AM

വിവാഹാഘോഷത്തിനിടെ വെടിയുതിര്‍ത്ത് വരന്റെ മുത്തശ്ശി: വേദിയിലൂടെ വിരണ്ടോടി അതിഥികള്‍, അമ്പരന്ന് നെറ്റീസണ്‍സ്

grooms, grandmother, sparkle, gun, wedding, guest, scare

ഇന്ത്യന്‍ വിവാഹഘോഷങ്ങളുമായി ബന്ധപ്പെട്ട് രസകരമായ പല വീഡിയോകളും സോഷ്യല്‍ മീഡിയയലൂടെ വൈറലാകാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഇത്തരത്തില്‍ വൈറലായ ഒരു വീഡിയോയിലെ താരം വരനോ വധുവോ അതിഥികളോ ആയിരുന്നില്ല. അത് വരന്റെ മുത്തശ്ശിയായിരുന്നു. ആഘോഷത്തിനിടെ മുത്തശ്ശി നടത്തിയ അപ്രതീക്ഷിത പ്രകടനമായിരുന്നു നെറ്റീസിനിടയില്‍ ഒരേ സമയം ചിരിയും ആശങ്കയും നിറച്ചത്. സംഭവം എന്താണന്നല്ലേ? വധുവിന് മാല ചാര്‍ത്തുന്ന പ്രധാന ചടങ്ങിനിടെ മുത്തശ്ശി ആവേശഭരിതയായി കയ്യിലുണ്ടായിരുന്ന സ്പാര്‍ക്കിള്‍ ഗണ്‍ പൊട്ടിച്ചു. വരന്റെ മുഖത്തിന് തൊട്ടടുത്തുകൂടിയാണ് തീപ്പൊരികള്‍ പാഞ്ഞത്. തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായത്. വെടിപൊട്ടിയതും അതിഥികള്‍ ജീവനും കൊണ്ടോടി.

വരന്റെ നേരെ വെടിയുതിര്‍ത്തതിന് ശേഷവും മുത്തശ്ശിയുടെ ആവേശം അടങ്ങിയില്ല. ചുറ്റും നില്‍ക്കുന്ന അതിഥികള്‍ക്ക് നേരെയും അവര്‍ തോക്ക് ചൂണ്ടി കാഞ്ചി വലിച്ചുകൊണ്ടിരുന്നു. തീപ്പൊരി ഏല്‍ക്കാതിരിക്കാന്‍ ആളുകള്‍ കുനിഞ്ഞും മാറിയും മാറിക്കൊണ്ടിരുന്നെങ്കിലും ആഘോഷത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല. ഭാഗ്യവശാല്‍ ആര്‍ക്കും പൊള്ളലോ മറ്റ് പരിക്കുകളോ സംഭവിച്ചില്ലെങ്കിലും വിവാഹവേദിയിലാകെ വലിയ ബഹളമാണ് ഉണ്ടായത്. മുത്തശ്ശിയുടെ ഈ സാഹസികത കണ്ടുനിന്നവരില്‍ നടുക്കം സൃഷ്ടിച്ചു.

നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോയ്ക്ക് താഴെ നിരവധിപേരാണ് കമന്റുകളുമായെത്തിയത്. മുത്തശ്ശി കല്യാണം ആഘോഷമാക്കിയെന്ന് ചിലര്‍ തമാശയായി പറയുമ്പോള്‍, ഇത്തരം കാര്യങ്ങള്‍ വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടുന്നു. പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ ധരിച്ചവര്‍ക്കിടയില്‍ തീപ്പൊരി ചിതറുന്നത് വലിയ തീപിടുത്തത്തിന് വഴിവെക്കുമെന്നും, ആഘോഷങ്ങളില്‍ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും പലരും കുറിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW