Friday, March 13, 2026 Last Updated 13 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 12.13 PM

നൂതന ഫീച്ചറുകളുമായി പുതിയ കുഷാഖിന്റെ ഉത്പാദനം ആരംഭിച്ച് സ്‌കോഡ

uploads/news/2026/02/827020/p (6).jpg

നൂതന ഫീച്ചറുകളുമായി പുതിയ കുഷാഖിന്റെ ഉത്പാദനം ആരംഭിച്ച് സ്‌കോഡ

ഇന്ത്യന്‍ വാഹന വിപണിയില്‍ പുതിയ പ്രതിഛായ നേടാന്‍ സ്‌കോഡയെ സഹായിച്ചവരില്‍ പ്രമുഖനാണ് കുഷാഖ്. യൂറോപ്യന്‍ നിലവാരത്തോടെ ഇന്ത്യയില്‍ നിര്‍മിച്ച എസ്യുവി വലിയ തരംഗമാവുകയും ചെയ്തിരുന്നു. മികച്ച സേഫ്റ്റി, നല്ല രണ്ട് പെട്രോള്‍ എഞ്ചിനുകള്‍, വൃത്തിയുള്ള ഡിസൈന്‍, താരതമ്യേമന കുറഞ്ഞ വില അങ്ങനെ നിരവധി ഘടകങ്ങള്‍ ഒത്തുചേരുന്നതായിരുന്നു കുഷാഖ്. കുഷാഖിന് മേക്കോവര്‍ സമ്മാനിച്ചുകൊണ്ട് ഈയിടെ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെയും ചെക്ക് റിപ്പബ്ലിക്കന്‍ വാഹന നിര്‍മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുകയുണ്ടായി.

പൂനെയിലെ സ്‌കോഡ-ഫോക്സ്വാഗണ്‍ ഇന്ത്യയുടെ ലോകോത്തര ചക്കന്‍ പ്ലാന്റില്‍ പുതിയ കുഷാഖിന്റെ ഉത്പാദനം ആരംഭിച്ചതായി പത്രക്കുറിപ്പിലൂടെ അറിയിച്ചിരിക്കുകയാണ് കമ്പനി. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ഡ്രൈവിംഗ് സാഹചര്യങ്ങള്‍ക്കും വൈവിധ്യമാര്‍ന്ന ഉപഭോക്തൃ ആവശ്യങ്ങള്‍ക്കും വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഇന്ത്യ 2.0 തന്ത്രത്തിന് കീഴിലുള്ള ആദ്യത്തെ മോഡലായിരുന്നു കുഷാഖ്. പുതിയ കുഷാഖ് നവീകരിച്ച യൂറോപ്യന്‍ ഡ്രൈവിംഗ് ഡൈനാമിക്‌സ്, നൂതന ഫീച്ചറുകള്‍, യാത്രക്കാരുടെ സുഖം, സുരക്ഷ എന്നിവ ആകര്‍ഷകമായ മൂല്യവുമായി സംയോജിപ്പിക്കുന്നുവെന്നാണ് സ്‌കോഡ പറയുന്നത്. കാഴ്ചയില്‍ സ്‌കോഡ കൊഡിയാക്കിനെ അനുസ്മരിപ്പിക്കുന്ന സ്റ്റൈലിംഗാണ് കുഷാഖ് ഫെയ്സ്ലിഫ്റ്റില്‍ കാണാനാവുക. ലംബമായി അടുക്കിയ ക്രോം സ്ലാറ്റുകളുള്ള റീഡിസൈന്‍ ചെയ്ത ഫ്രണ്ട് ഗ്രില്‍, പുതിയ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, സെഗ്മെന്റഡ് എല്‍ഇഡി ഡിആര്‍എല്‍ എന്നിവ മുന്‍വശത്തിന് ആഡംബര ഫീലാണ് നല്‍കുന്നത്.

വശക്കാഴ്ച്ചയില്‍ 17 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകളാണ് കുഷാഖിന്റെ പുതുമോഡലിനെ ഗ്ലാമറാക്കുന്നത്. പിന്‍ഭാഗത്ത് സെഗ്മെന്റഡ് എല്‍ഇഡി ടെയില്‍ ലാമ്പുകളാണ് എസ്യുവിയില്‍ ഇത്തവണ ഒരുക്കിയിരിക്കുന്നത്. ക്ലാസിക് പ്ലസ്, സിഗ്‌നേച്ചര്‍, സ്പോര്‍ട്ലൈന്‍, പ്രസ്റ്റീജ്, മോണ്ടി കാര്‍ലോ എന്നീ വ്യത്യസ്ത വേരിയന്റുകളിലായാണ് എസ്യുവിയുടെ വരവ്. ഇന്റീരിയറിലും വലിയ നവീകരണങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വലിയ പനോരമിക് സണ്‍റൂഫ്, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, ആംബിയന്റ് ലൈറ്റിംഗ്, സീക്വന്‍ഷ്യല്‍ റിയര്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, മസാജ് ഫംഗ്ഷന്‍, പുതിയ സീറ്റ് അപ്‌ഹോള്‍സ്റ്ററി എന്നിവ പോലുള്ള മോഡേണ്‍ ഫീച്ചറുകളാല്‍ കുഷാഖ് ഫെയ്സ്ലിഫ്റ്റ് സമ്പന്നമായി. മിഡ്-സൈസ് എസ്യുവി സെഗ്മെന്റില്‍ ആദ്യമായി റിയര്‍ സീറ്റ് മസാജ് ഫങ്ഷന്‍ ലഭിക്കുന്ന കാറായി കുഷാഖ് ഫെയ്സ്ലിഫ്റ്റ് മാറിയതും ശ്രദ്ധേയമാണ്. പ്രീമിയം ലെതറെറ്റ് സീറ്റുകളും 6 വേ ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ ഫ്രണ്ട് സീറ്റുകളും യാത്രക്കാര്‍ക്ക് കൂടുതല്‍ സുഖസൗകര്യം വാഗ്ദാനം ചെയ്യുന്നു. ഫ്രണ്ട് സീറ്റുകള്‍ക്ക് വെന്റിലേഷന്‍ സൗകര്യവുമുണ്ടെന്നും സ്‌കോഡ പറയുന്നു.

Ads by Google
Ads by Google
TRENDING NOW