-->
അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സൂപ്പര്‍ എട്ട് മത്സരത്തിനിടെ ഹാര്‍ദിക് പാണ്ഡ്യ പുറത്തായപ്പോള്‍ കൈയടിച്ച് കാമുകി മഹിയെക ശര്‍മ. ഇന്ത്യ തോല്‍വിയെ മുഖാമുഖം കണ്ടു നില്‍ക്കേയാണ് 18 റണ്ണെടുത്ത പാണ്ഡ്യ പുറത്താകുന്നത്. ഇന്ത്യ മോശം അവസ്‌ഥയില്‍ നില്‍ക്കുമ്പോഴും കാമുകന്‍ പുറത്തായപ്പോഴും ഗാലറിയില്‍നിന്നു കൈയടിക്കുന്നതെന്തിനെന്നാണു സാമൂഹിക മാധ്യമങ്ങളിലെ ചോദ്യം. പാണ്ഡ്യ പുറത്തായതിനു പിന്നാലെ കൈയടിക്കുന്ന മഹിയെകയുടെ ദൃശ്യങ്ങള്‍ വൈറലായി.
സ്‌പിന്നര്‍ കേശവ് മഹാരാജ് എറിഞ്ഞ 15-ാം ഓവറില്‍ പാണ്ഡ്യയെ ട്രിസ്‌റ്റന്‍ സ്‌റ്റബ്‌സ് ക്യാച്ചെടുത്താണു പുറത്താക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഹാര്‍ദിക് പാണ്ഡ്യ പുതിയ പ്രണയം വെളിപ്പെടുത്തിയത്. മഹിയെക ശര്‍മ മോഡലിങില്‍ സജീവമാണ്. കഴിഞ്ഞദിവസം, മഹിയെകയുടെ ജന്മദിനത്തില്‍ ഹാര്‍ദിക് പങ്കുവച്ച വീഡിയോ വൈറലായിരുന്നു.