Friday, March 13, 2026 Last Updated 38 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 23 Feb 2026 11.42 PM

വെസ്‌റ്റിന്‍ഡീസിന്‌ 107 റണ്ണിന്റെ ജയം

uploads/news/2026/02/826925/sp3.jpg

മുംബൈ: സിംബാബേവ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ സൂപ്പര്‍ എട്ട്‌ മത്സരത്തില്‍ വെസ്‌റ്റിന്‍ഡീസിന്‌ 107 റണ്ണിന്റെ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത വിന്‍ഡീസ്‌ ആറ്‌ വിക്കറ്റിന്‌ 254 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത സിംബാബ്‌വേ 17.4 ഓവറില്‍ 147 റണ്ണിന്‌ ഓള്‍ഔട്ടായി. നാല്‌ വിക്കറ്റെടുത്ത ഇടംകൈയന്‍ സ്‌പിന്നര്‍ ഗുദാകേശ്‌ മോതിയാണ്‌ സിംബാബ്‌വേയെ തകര്‍ത്തത്‌. ബ്രാഡ്‌ ഇവാന്‍സ്‌ (21 പന്തില്‍ അഞ്ച്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 43) മാത്രമാണു പൊരുതിയത്‌. വാങ്കഡെ സ്‌റ്റേഡിയത്തില്‍ ടോസ്‌ നേടിയ സിംബാബ്‌വേ നായകന്‍ സികന്ദര്‍ റാസ വെസ്‌റ്റിന്‍ഡീസിനെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. റാസയുടെ തീരുമാനം തെറ്റിയെന്ന്‌ വിന്‍ഡീസ്‌ ബാറ്റര്‍മാരുടെ വെടിക്കെട്ടുകള്‍ തെളിയിച്ചു.
34 പന്തില്‍ ഏഴ്‌ സിക്‌സറും ഏഴ്‌ ഫോറുമടക്കം 85 റണ്ണെടുത്ത ഷിംറോണ്‍ ഹിറ്റ്‌മീറിന്റെ വെടിക്കെട്ടാണ്‌ മത്സരത്തിന്റെ സവിശേഷത. 19 പന്തിലാണു താരം അര്‍ധ സെഞ്ചുറിയടിച്ചത്‌. ട്വന്റി20 ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ചുറയടിക്കുന്ന വിന്‍ഡീസ്‌ താരമാണു ഹിറ്റ്‌മീര്‍. കഴിഞ്ഞ ലോകകപ്പില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരേ 22 പന്തില്‍ 50 റണ്ണെടുത്ത തന്റെ തന്നെ റെക്കോഡാണു താരം മറികടന്നത്‌്. 2009 ലോകകപ്പില്‍ ഇന്ത്യക്കെതിരേ 23 പന്തില്‍ അര്‍ധ സെഞ്ചുറിയടിച്ച ക്രിസ്‌ ഗെയ്‌ലിന്റെ റെക്കോഡും ഹിറ്റ്‌മീര്‍ മറികടന്നിരുന്നു. ഒരു ലോകകപ്പില്‍ തന്നെ ഏറ്റവും കൂടുതല്‍ സിക്‌സറുകളെന്ന റെക്കോഡിനൊപ്പമെത്താനും ഹിറ്റ്‌മീറിനായി.
വിന്‍സീഡിന്റെ തന്നെ നികോളാസ്‌ പൂരാന്റെ 17 സിക്‌സറുകളെന്ന റെക്കോഡിനാണു ഹിറ്റ്‌മീറും പങ്കാളിയായത്‌. കഴിഞ്ഞ ലോകകപ്പിലാണു പൂരാന്‍ 17 സിക്‌സറുകളടിച്ചത്‌. വെസ്‌റ്റിന്‍ഡീസിന്റെ ഇതിഹാസ താരം ക്രിസ്‌ ഗെയ്‌ല്‍, അഫ്‌ഗാനിസ്‌ഥാന്റെ റഹ്‌മത്തുള്ള ഗുര്‍ബാസ്‌ എന്നിവര്‍ 16 സിക്‌സര്‍ വീതമടിച്ചു. സിംബാബവേയ്‌ക്കെതിരേ ഹിറ്റ്‌മീറിനെ കൂടാതെ റോവ്‌മന്‍ പവലും (35 പന്തില്‍ നാല്‌ സിക്‌സറും നാല്‌ ഫോറുമടക്കം (59) അര്‍ധ സെഞ്ചുറിയടിച്ചു. ഓപ്പണര്‍ ബ്രാന്‍ഡന്‍ കിങ്‌ (ഒന്‍പത്‌), നായകനും ഓപ്പണറുമായ ഷായ്‌ ഹോപ്പ്‌ (12 പന്തില്‍ 14) എന്നിവര്‍ മാത്രമാണു നിറംമങ്ങിയത്‌. ഷെര്‍ഫാനെ റഥര്‍ഫോഡ്‌ 13 പന്തില്‍ രണ്ട്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 31 റണ്ണുമായി പുറത്താകാതെനിന്നു. റൊമാരിയോ ഷെപ്പേഡ്‌ 10 പന്തില്‍ 21 റണ്ണെടുത്തു. സിംബാബ്‌വേയ്‌ക്കായി റിച്ചാഡ്‌ എന്‍ഗാരവെ, ബ്ലെസിങ്‌ മുസര്‍ബാനി എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതമെടുത്തു.

Ads by Google
Monday 23 Feb 2026 11.42 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW