Friday, March 13, 2026 Last Updated 12 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 23 Feb 2026 11.42 PM

സെന്റ്‌ ആല്‍ബര്‍ട്‌സും സേക്രഡ്‌ ഹാര്‍ട്ടും ജേതാക്കള്‍

ചെങ്ങന്നൂര്‍: പ്ര?വിഡന്‍സ്‌ കോളേജ്‌ ഓഫ്‌ എന്‍ജിനീയറിങ്ങില്‍ നടന്ന ജോര്‍ജ്‌ മാത്യു മെമ്മോറിയല്‍ അഖില കേരള ഇന്റര്‍ കൊളീജിയറ്റ്‌ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ എറണാകുളം സെന്റ്‌ ആല്‍ബര്‍ട്‌സും ചാലക്കുടി സേക്രഡ്‌ ഹാര്‍ട്ടും ജേതാക്കളായി.
പുരുഷ വിഭാഗത്തില്‍ സെന്റ്‌ ആല്‍ബര്‍ട്ട്‌സ് 82-67 നു ശ്രീ കേരള വര്‍മ്മ കോളജ്‌ തൃശൂരിനെയും വനിതകളില്‍ സേക്രഡ്‌ ഹാര്‍ട്ട്‌ കോളജ്‌ 35-22 നു കോഴിക്കോട്‌ പ്ര?വിഡന്‍സ്‌ കോളജിനെയും തോല്‍പ്പിച്ചു. വനിതകളുടെ മൂന്നാം സ്‌ഥാനക്കാര്‍ക്കുള്ള മത്സരത്തില്‍ പാലാ അല്‍ഫോന്‍സകോളജ്‌ ഇടപ്പള്ളി അമൃത മെഡിക്കല്‍ കോളേജിനെ (55-28) തോല്‍പ്പിച്ചു. പുരുഷന്‍മാരില്‍ മാന്നാനം കെ.ഇ . കോളജ്‌ (62-32) തിരുവനന്തപുരം മോഹന്‍ ദാസ്‌ കോളേജ്‌ ഓഫ്‌ എന്‍ജിനീയറിങ്ങിനെയും തോല്‍പ്പിച്ചു. മികച്ച കളിക്കാരായി സെന്റ്‌ ആല്‍ബര്‍ട്ട്‌സിലെ വിനയ്‌ ശങ്കറും സേക്രഡ്‌ ഹാര്‍ട്ടിലെ അലീന മാത്യുവും തെരഞ്ഞെടുക്കപ്പെട്ടു. ട്രോഫികളും മെഡലുകളും പ്ര?വിഡന്‍സ്‌ കോളേജ്‌ ഓഫ്‌ എന്‍ജിനീയറിങ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ നിതിന്‍ മാത്യു വിതരണം ചെയ്‌തു.

Ads by Google
Monday 23 Feb 2026 11.42 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW