-->
ചെന്നൈ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോടു തോറ്റതോടെ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതകള്‍ക്കു തിരിച്ചടിയായി. അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നിലെ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 76 റണ്ണിനാണു ജയിച്ചത്.
സെമിയില്‍ സ്‌ഥാനമുറപ്പിക്കാന്‍ ഇന്ത്യക്ക് അടുത്ത രണ്ട് മത്സരങ്ങളിലും വമ്പന്‍ ജയം അനിവാര്യമാണ്. വന്‍ മാര്‍ജിനിലെ തോല്‍വി നെറ്റ് റണ്‍ റേറ്റിലും വന്‍ തിരിച്ചടിയാണ്. ഇന്ത്യയുടെ അടുത്ത മത്സരം 26 നു സിംബാബ്‌വേയ്‌ക്കെതിരേയാണ്. മാര്‍ച്ച് ഒന്നിന് വെസ്‌റ്റിന്‍ഡീസിനെതിരേയാണ് സൂപ്പര്‍ എട്ടിലെ അവസാന മത്സരം. രണ്ടിലും വമ്പന്‍ മാര്‍ജിനിലുള്ള ജയവും വേണം. ഒരു മത്സരം തോറ്റാല്‍ മറ്റു ടീമുകളുടെ മത്സര ഫലങ്ങളെ ആശ്രയിച്ചാകും ഇന്ത്യയുടെ മുന്നേറ്റം. അടുത്ത രണ്ട് മത്സരങ്ങളും ജയിച്ചാല്‍ ഇന്ത്യക്ക് നാല് പോയിന്റാകും. മറ്റു ടീമുകള്‍ക്കു കൂടി നാല് പോയിന്റ് ലഭിച്ചാല്‍ നെറ്റ് റണ്‍റേറ്റ് പരിഗണിക്കേണ്ടി വരും.
ദക്ഷിണാഫ്രിക്ക അടുത്ത മത്സരങ്ങളില്‍ ഒന്നില്‍ തോറ്റാല്‍ കഥ മാറും. ഇന്ത്യ അടുത്ത ഒരു മത്സരത്തില്‍ മാത്രമാണു ജയിക്കുന്നതെങ്കില്‍ ദക്ഷിണാഫ്രിക്ക അടുത്ത എല്ലാ മത്സരങ്ങളും ജയിച്ച് ഒന്നാം സ്‌ഥാനക്കാരായാല്‍ മാത്രമേ രണ്ടാം സ്‌ഥാനക്കാരായി മുന്നേറാനാകു. ഇന്ത്യ, വെസ്‌റ്റിന്‍ഡീസ്, സിംബാബ്‌വേ ടീമുകള്‍ക്കും രണ്ട് പോയിന്റ് വീതമാണു ലഭിക്കുന്നതെങ്കിലും നെറ്റ് റണ്‍റേറ്റ് പരിഗണിക്കും. ഇന്ത്യയുടെ നെറ്റ് റണ്‍ റേറ്റില്‍ ഇടിവുണ്ടായി. നിലവില്‍ 3. 800 ആണ് ടീമിന്റെ സ്‌ട്രൈക്ക് റേറ്റ്. ദക്ഷിണാഫ്രിക്കയുടെ നെറ്റ് റണ്‍ റേറ്റ് +3. 800യുമാണ്.