Thursday, March 12, 2026 Last Updated 45 Min 48 Sec ago English Edition
Todays E paper
Ads by Google
Monday 23 Feb 2026 11.42 PM

ഒന്നാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

uploads/news/2026/02/826917/k3.jpg

കൊച്ചി: ശബരിമല ആടിയ ശിഷ്‌ടം നെയ്യ്‌ കേസില്‍ ശബരിമലയിലെ സ്‌പെഷല്‍ ഓഫീസറായിരുന്ന തിരുവനന്തപുരം മുള്ളൂര്‍ സന്തോഷ്‌ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം നടത്താന്‍ വിജിലന്‍സിന്‌ നിര്‍ദേശം നല്‍കിയത്‌.
2015-2016 ശബരിമല മണ്ഡലകാലത്ത്‌ 2025 നവംബര്‍ 16 മുതല്‍ 31 വരെ കാലയളവില്‍ സ്‌പെഷല്‍ ഓഫീസര്‍മാരായ മൂന്നുപേര്‍ക്കെതിരേയും വിവിധ കൗണ്ടറുകളില്‍ നെയ്യ്‌ വില്‍പന നടത്തിയ 30 ശാന്തിമാര്‍ക്കെതിരേയുമാണു കേസ്‌. സംസ്‌ഥാന ഓഡിറ്റ്‌ വകുപ്പിന്റെ ഓഡിറ്റിങ്ങില്‍ 41 ദിവസത്തെ മണ്ഡലകാലത്ത്‌ നെയ്യ്‌ വില്‍പ്പനയില്‍ 21,39,190 രൂപയുടെ ക്രമക്കേട്‌ കണ്ടെത്തി. 100 മില്ലി ലിറ്ററിനു 100 രൂപ പ്രകാരം 21,239 പാക്കറ്റുകളുടെ തിരിമറിയാണു കണ്ടെത്തിയത്‌. തനിക്ക്‌ 60% കാഴ്‌ച പരിമിതി ഉണ്ടെന്നും ക്രമക്കേടില്‍ പങ്കില്ലെന്നും അറസ്‌റ്റിന്റെ ആവശ്യമില്ലെന്നുമുള്ള ഒന്നാം പ്രതിയുടെ വാദം ജസ്‌റ്റിസ്‌ എ. ബദറുദ്ദീന്‍ തള്ളി. ദേവസ്വം ബോര്‍ഡിന്റെ സര്‍ക്കുലര്‍ പ്രകാരം കൗണ്ടറുകളില്‍ ആവശ്യമായ നെയ്യ്‌ എത്തിക്കുക, കൗണ്ടറുകളില്‍ കൃത്രിമം നടക്കുന്നില്ലെന്നും വില്‍പന കൗണ്ടറുകളില്‍ ലഭിക്കുന്ന തുക ദേവസ്വം ബോര്‍ഡ്‌ അക്കൗണ്ടില്‍ എത്തുന്നുണ്ടെന്നും ഉറപ്പുവരുത്തുക എന്നത്‌ പ്രതിയുടെ ചുമതലയില്‍ പെട്ടതാണെന്ന്‌ കോടതി വിലയിരുത്തി.

Ads by Google
Monday 23 Feb 2026 11.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW