Thursday, March 12, 2026 Last Updated 37 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 23 Feb 2026 11.41 PM

വയറ്റില്‍ കത്രിക: ആരോഗ്യവകുപ്പ്‌ റിപ്പോര്‍ട്ടിനെതിരേ ഉഷയുടെ കുടുംബം

ആലപ്പുഴ: ശസ്‌ത്രക്രിയയ്‌ക്കുശേഷം കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍ക്കു വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന അന്വേഷണ റിപ്പോര്‍ട്ടിനെതിരേ അനാസ്‌ഥയ്‌ക്കിരയായ വീട്ടമ്മയുടെ കുടുംബം. ഡോക്‌ടര്‍ക്കോ നഴ്‌സിനോ പിഴവുണ്ടായിട്ടില്ലെന്നാണ്‌ ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടെന്നും എല്ലാവരും കൈയൊഴിയുകയാണെന്നും ഉഷാ ജോസഫിന്റെ മകന്‍ ഷിബിന്‍ ജോസഫ്‌ ആരോപിച്ചു.
കത്രിക വയറ്റില്‍ കുടുങ്ങിയത്‌ തങ്ങളുടെ തെറ്റ്‌ പോലെയായി. ഇത്രകാലം അനുഭവിച്ച ദുരിതത്തിനു സര്‍ക്കാര്‍ നീതി വാങ്ങിത്തരണം. ആശുപത്രിക്കെതിരേ നിയമപരമായി മുന്നോട്ടുപോകും. തെറ്റ്‌ ചെയ്‌തവരെ ശിക്ഷിക്കണമെന്നും ഷിബിന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഡോ. ലളിതാംബിക കുറ്റമേല്‍ക്കണമെന്ന്‌ ഉഷയുടെ ബന്ധു ജോയ്‌സി ബെന്നി ആവശ്യപ്പെട്ടു. ഡോക്‌ടറെ അറിയാവുന്നവരെല്ലാം അവര്‍ക്കെതിരാണ്‌. ഇപ്പോഴത്തെ ആശുപത്രിച്ചെലവ്‌ സര്‍ക്കാര്‍ വഹിക്കണം. നഷ്‌ടപരിഹാരം വേണമെന്നും ജോയ്‌സി ആവശ്യപ്പെട്ടു.

Ads by Google
Monday 23 Feb 2026 11.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW