Thursday, March 12, 2026 Last Updated 5 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 23 Feb 2026 12.29 PM

സെലിബ്രിട്ടികളെ കളത്തിലിറക്കാന്‍ ബിജെപി ; സഞ്ജു സാംസണെയും മധുബാലകൃഷ്ണനെയും സമീപിച്ചു

uploads/news/2026/02/826860/madhu-balakrishnan.jpg

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ആദ്യപട്ടിക ഈ മാസം 28 ന് പുറത്തുവരാനിരിക്കെ സെലിബ്രിട്ടികളെയും കളത്തിലിറക്കാന്‍ ബിജെപി. പ്രശസ്ത പിന്നണിഗായകന്‍ മധു ബാലകൃഷ്ണനെയും ക്രിക്കറ്റ് താരം സഞ്ജു വി സാംസണെയും ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സഞ്ജുവിന്റെ പ്രതികരണം ഉണ്ടായിട്ടില്ല.

തിരുവനന്തപുരം മണ്ഡലത്തിലേക്ക് പരിഗണിക്കാനാണ് ബിജെപി ഇന്ത്യന്‍ ക്രിക്കറ്റ്താരം സഞ്ജുവിനെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ സഞ്ജുവിന്റെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. നിലവില്‍ ടി20 ലോകകപ്പ് ക്യാമ്പിലാണ് താരമിപ്പോള്‍. സംസ്ഥാന നേതാക്കളാണ് ഇരുവരേയും സമീപിച്ചിരിക്കുന്നത്. നേരത്തേ ബിജെപി ടിക്കറ്റില്‍ രണ്ടു ലോകകപ്പുകളിലെ ജേതാക്കളായ ശ്രീശാന്ത് മത്സരിച്ചിരുന്നു.

പാട്ടുകാരന്‍ മധുബാലകൃഷ്ണനെ തൃപ്പൂണിത്തറയിലേക്കാണ് ബിജെപി ക്ഷണിച്ചത്. ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ കഴിഞ്ഞ ദിവസമാണ് മധുബാലകൃഷ്ണനെ ക്ഷണിച്ചത്. എന്നാല്‍ താന്‍ തല്‍ക്കാലം രാഷ്ട്രീയത്തിലേക്കില്ലെന്ന മറുപടിയാണ് ഗായകന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. അതേസമയം എന്‍ഡിഎ യിലെ ഘടകക്ഷിയായ ട്വന്റി20 യുടെ സ്ഥാനാര്‍ത്ഥിയായി ബിഗ്‌ബോസ് താരം അഖില്‍ മാരാര്‍ മത്സരിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ മണ്ഡലവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇനിയും പുറത്തുവരേണ്ടതുണ്ട്.

അതേസമയം ബിജെപി സെലിബ്രിട്ടികളെ സ്ഥാനാര്‍ത്ഥിയാക്കുന്നത് പുതിയ കാര്യമല്ല. 2016 ല്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപിയ്ക്കായി ശ്രീശാന്ത് മത്സരിച്ചപ്പോള്‍ വലിയ രീതിയില്‍ വോട്ടുപിടിക്കാന്‍ അദ്ദേഹത്തിനായിരുന്നു. നടന്‍ ഉണ്ണിമുകുന്ദന്റെ പേരും ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥിത്വത്തില്‍ പറഞ്ഞുകേട്ടിരുന്നു. പാലക്കാട്ടേക്കായിരുന്നു ഉണ്ണിമുകുന്ദനെയും നോക്കീയിരുന്നു. ഉത്തരേന്ത്യയില്‍ അനേകം നടീനടന്മാരും ക്രിക്കറ്റ് താരങ്ങളും ബിജെപിയുടെ ടിക്കറ്റില്‍ മത്സരിച്ചിട്ടുണ്ട്. ഇന്ത്യന്‍ പരിശീലകന്‍ ഗൗതംഗംഭീറിനെ ബിജെപി മത്സരിപ്പിച്ച് ജയിപ്പിച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW