-->
ചങ്ങനാശേരി: സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ 56-ാമത് ചരമവാര്‍ഷികം 25ന് സംസ്‌ഥാനവ്യാപകമായി ആചരിക്കും. പെരുന്നയിലെ മന്നം സമാധിമണ്ഡപത്തില്‍ രാവിലെ ആറുമുതല്‍ മന്നത്ത് പത്മനാഭന്‍ വിടപറഞ്ഞ 11.45 വരെ സമൂഹപ്രാര്‍ഥനയും ഉപവാസവും നടക്കുമെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അറിയിച്ചു.
ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി സംസ്‌ഥാനത്തെ എല്ലാ യൂണിയന്‍ ആസ്‌ഥാനങ്ങളിലും കരയോഗങ്ങളിലും ഇതേസമയംതന്നെ ചടങ്ങുകള്‍ നടത്തും. സമുദായാചര്യന്റെ ചിത്രത്തിനു മുന്നില്‍ നിലവിളക്കു കൊളുത്തി പുഷ്‌പാര്‍ച്ചന നടത്തി പ്രാര്‍ഥനാനിരതരായി ഉപവാസമനുഷ്‌ഠിക്കണമെന്നും എന്‍.എസ്.എസ്. രൂപീകരണ വേളയില്‍ മന്നവും സഹപ്രവര്‍ത്തകരും ചേര്‍ന്നെടുത്ത പ്രതിജ്‌ഞ ചൊല്ലി ഉപവാസം അവസാനിപ്പിക്കണമെന്നും ജി. സുകുമാരന്‍ നായര്‍ അറിയിച്ചു.