-->
വൈപ്പിന്‍: വീട്ടിലിരുന്നു പഫ്‌സ് കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്‌ഥത അനുഭവപ്പെട്ട യുവാവ് കുഴഞ്ഞുവീണു മരിച്ചു. മുനമ്പം കുറുപ്പശേരി അജിയുടെ മകന്‍ ആന്റോണ്‍ (21) ആണ് മരിച്ചത്. ലോജിസ്‌റ്റിക്‌സ് വിദ്യാര്‍ഥിയായിരുന്നു.
ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. പള്ളിയില്‍ പോയി മടങ്ങിയെത്തി പഫ്‌സ് കഴിക്കുന്നതിനിടെ ആന്റോണ്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങിയതാണോ ഹൃദയാഘാതമാണോ മരണകാരണമെന്നു പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ വ്യക്‌തമാകൂ. മൃതദേഹം കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍.