Thursday, March 12, 2026 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 11.34 PM

പി. പരമേശ്വരന്‍ സ്‌മാരക പ്രഭാഷണം 28ന്‌

തിരുവനന്തപുരം: അഞ്ചാമത്‌ പി. പരമേശ്വരന്‍ സ്‌മാരക പ്രഭാഷണം 28ന്‌ കവടിയാര്‍ ഉദയ്‌ പാലസ്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. രാവിലെ 11ന്‌ സരസ്വതീവന്ദനത്തിനുശേഷം ഭാരതീയ വിചാരകേന്ദ്രം ജനറല്‍ സെക്രട്ടറി ഡോ. എന്‍. സന്തോഷ്‌ കുമാര്‍ സ്വാഗതം ആശംസിക്കും. കേന്ദ്ര ശാസ്‌ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്‌ ഭദ്രദീപം തെളിച്ച്‌ പ്രഭാഷണം ഉദ്‌ഘാടനം ചെയ്യും. ഭാരതീയ വിചാരകേന്ദ്രം ഡയറക്‌ടര്‍ ആര്‍. സഞ്‌ജയന്‍ അധ്യക്ഷത വഹിക്കും. വിക്രം സാരാഭായ്‌ സ്‌പേസ്‌ സെന്റര്‍ ഡയറക്‌ടര്‍ എ. രാജരാജന്‍ ആശംസ അര്‍പ്പിക്കും. 'വികസിത്‌ ഭാരത്‌ 2047: ശാസ്‌ത്രവും സാങ്കേതികവിദ്യയും നവീന ആശയങ്ങളും ഭാരത പരിവര്‍ത്തനത്തിന്‌' എന്ന വിഷയത്തില്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്‌ പ്രഭാഷണം നടത്തും. തുടര്‍ന്ന്‌ കേന്ദ്രമന്ത്രിയുമായി സംവാദം. ഭാരതീയ വിചാരകേന്ദ്രം പ്രസിഡന്റ്‌ ഡോ.സി.വി. ജയമണി കേന്ദ്രമന്ത്രിക്ക്‌ ഉപഹാരം സമര്‍പ്പിക്കും. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ വി. രഞ്‌ജിത്‌ കുമാര്‍ നന്ദി പറയും.

Ads by Google
Sunday 22 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW