Thursday, March 12, 2026 Last Updated 57 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 11.34 PM

വയനാട്ടില്‍ രണ്ടിടങ്ങളില്‍ മയക്കുമരുന്ന്‌ വേട്ട, എം.ഡി.എം.എയും ഹൈബ്രിഡ്‌ കഞ്ചാവും പിടിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ രണ്ടിടങ്ങളിലായി മയക്കുമരുന്നു പിടികൂടി. മുത്തങ്ങയിലും മീനങ്ങാടിയിലുമാണു വാഹനങ്ങളില്‍ കടത്തിയ എം.ഡി.എം.എയും ഹൈബ്രിഡ്‌ കഞ്ചാവും പിടികൂടിയത്‌.
കഴിഞ്ഞ ദിവസം രാവിലെ മുത്തങ്ങയില്‍ നടത്തിയ പരിശോധനയില്‍ കര്‍ണാടകയില്‍നിന്നുവന്ന ബസിലെ യാത്രക്കാരനില്‍നിന്ന്‌ 35 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. സംഭവത്തില്‍ കൊല്ലം നല്ലിളം, അഞ്‌ജനം വീട്ടില്‍ അനു മാമച്ചന്‍ (29) അറസ്‌റ്റിലായി. ബംഗളുരുവില്‍നിന്നു ലഹരി വാങ്ങി വില്‍പനയ്‌ക്കായി കൊണ്ടുവരുമ്പോഴായിരുന്നു അറസ്‌റ്റ്‌.
വൈകിട്ട്‌ മീനങ്ങാടിയില്‍ നടത്തിയ പരിശോധനയില്‍ ലോറിയുടെ ടൂള്‍ ബോക്‌സില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 4.59 ഗ്രാം ഹൈബ്രിഡ്‌ കഞ്ചാവും 17.98 ഗ്രാം എം.ഡി.എം.എയും പിടികൂടി. വയനാട്‌ പള്ളിക്കുന്ന്‌ ആനക്കുഴി വീട്ടില്‍ ജിബിന്‍ ജോണ്‍സണ്‍ (24), കുറുമ്പാലക്കോട്ട കാക്കശേരി വീട്ടില്‍ നിഖില്‍ തോമസ്‌ (24) എന്നിവര്‍ പിടിയിലായി.

Ads by Google
Sunday 22 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW