Thursday, March 12, 2026 Last Updated 43 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 11.33 PM

കശ്‌മീരില്‍ രണ്ട്‌ ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്‌മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ചു. കിഷ്‌ത്വാര്‍ ജില്ലയിലെ ഛത്രൂവില്‍ ഇന്നലെയാണ്‌ സംഭവം. പ്രദേശം പൂര്‍ണമായും വളഞ്ഞ സുരക്ഷാസേന, കൊല്ലപ്പെട്ടവരുടെ പക്കല്‍നിന്ന്‌ രണ്ട്‌ എ.കെ 47 തോക്കുകളടക്കം കണ്ടെടുത്തു. കൊല്ലപ്പെട്ടത്‌ ജയ്‌ഷെ മുഹമ്മദ്‌ ഭീകരരാണെന്നാണ്‌ പ്രാഥമിക വിവരം. ജമ്മുകശ്‌മീര്‍ പോലീസ്‌, സി.ആര്‍.പി.ഫും സൈന്യത്തിനൊപ്പം ഓപ്പറേഷനില്‍ പങ്കെടുത്തു. രാത്രി വൈകിയും ഏറ്റുമുട്ടല്‍ തുടരുകയാണ്‌. അതേസമയം, ലഷ്‌കറെ തോയ്‌ബ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ചാവേര്‍ ആക്രമണത്തിന്‌ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിവരത്തെത്തുടര്‍ന്ന്‌ അതിര്‍ത്തിയിലടക്കം ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്‌. ഡല്‍ഹിയിലെ ചെങ്കോട്ട, ചാന്ദ്‌നി ചൗക്ക്‌ അടക്കമുള്ള വിവിധ പ്രദേശങ്ങളാണ്‌ ഭീകരര്‍ ലക്ഷ്യമിടുന്നതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

Ads by Google
Sunday 22 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW