Wednesday, March 11, 2026 Last Updated 1 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 11.33 PM

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഫണ്ടില്ല; ബോറ ബി.ജെ.പിയില്‍ ചേര്‍ന്നു

ഗുവാഹത്തി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിനു ഫണ്ടില്ലെന്നു പി.സി.സി. മുന്‍ അധ്യക്ഷന്‍ ഭൂപന്‍ ബോറ. ബി.ജെ.പിയില്‍ ചേര്‍ന്നശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി രാജ്യത്തിനായി പ്രവര്‍ത്തിക്കുന്നുവെന്ന്‌ തിരിച്ചറിഞ്ഞപ്പോഴാണു പാര്‍ട്ടി മാറ്റമെന്ന്‌ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്‌ച ബോറ കോണ്‍ഗ്രസില്‍നിന്നു രാജിവച്ചിരുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുല്‍ ഗാന്ധി ഇടപെട്ടെങ്കിലും അദ്ദേഹം തീരുമാനം മാറ്റിയില്ല. പാര്‍ട്ടിയോട്‌ ചില അസ്വീകാര്യമായ ചോദ്യങ്ങള്‍ ചോദിച്ചതുകൊണ്ടാണു കോണ്‍ഗ്രസുമായുള്ള തന്റെ ചര്‍ച്ചകള്‍ പരാജയപ്പെട്ടതെന്ന്‌് അദ്ദേഹം പ്രതികരിച്ചു.
സംസ്‌ഥാന നേതൃത്വം, പ്രത്യേകിച്ച്‌ അസം കോണ്‍ഗ്രസ്‌ അധ്യക്ഷനും എം.പിയുമായ ഗൗരവ്‌ ഗോഗോയ്‌, 'ന്യൂനപക്ഷ പ്രീണനത്തില്‍' ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ബോറ ആരോപിച്ചു. ഗോഗോയിയെക്കുറിച്ചുള്ള തന്റെ ആശങ്കകള്‍ പാര്‍ട്ടി ഹൈക്കമാന്‍ഡ്‌ പരിഗണിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കോണ്‍ഗ്രസിന്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണമില്ല. അവര്‍ ടിക്കറ്റ്‌ ആഗ്രഹിക്കുന്നവരില്‍നിന്ന്‌ പണം ശേഖരിക്കുകയാണ്‌. കോണ്‍ഗ്രസ്‌ ടിക്കറ്റ്‌ ആഗ്രഹിക്കുന്ന ഏകദേശം 600 പേര്‍ ബി.ജെ.പിയില്‍ ചേരാന്‍ തയാറാകും' അദ്ദേഹം അവകാശപ്പെട്ടു.

Ads by Google
Sunday 22 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW