Friday, March 13, 2026 Last Updated 11 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 11.30 PM

ക്രിസ്‌റ്റ്യാനോയ്‌ക്ക് 500

uploads/news/2026/02/826781/sp4.jpg

റിയാദ്‌: പോര്‍ചുഗലിന്റെ ഇതിഹാസ ഫുട്‌ബോള്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് ഒരു റെക്കോഡ്‌ കൂടി. 30 വയസിന്‌ ശേഷം 500 ഗോളുകളടിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ്‌ ഇതിഹാസം സ്വന്തമാക്കിയത്‌. സൗദി പ്രോ ലീഗ്‌ ഫുട്‌ബോളില്‍ അല്‍ നസറിന്റെ താരമായ ക്രിസ്‌റ്റ്യാനോ അല്‍ ഹസീമിനെതിരേ ഗോളടിച്ചതോടെയാണ്‌ ഈ നേട്ടം കുറിച്ചത്‌. ക്രിസ്‌റ്റ്യാനോ 30 വയസിന്‌ ശേഷം 501 ഗോളുകളടിച്ചു. താരം ഏറ്റവും കൂടുതല്‍ ഗോളടിച്ചത്‌ സ്‌പാനിഷ്‌ ക്ലബ്‌ റയാല്‍ മാഡ്രിഡിന്‌ വേണ്ടിയാണ്‌. 162 തവണയാണ്‌ താരം ഗോളടിച്ചത്‌. സൗദിക്ല ബിനായി ക്രിസ്‌റ്റ്യാനോ ഇതുവരെ 116 ഗോളുകളടിച്ചു. ഇറ്റാലിയന്‍ ക്ലബ്‌ യുവന്റസിനായി 101 ഗോളുകളടിക്കാനായി. പോര്‍ചുഗല്‍ ദേശീയ ടീമിനായി 91 തവണയും മാഞ്ചെസ്‌റ്റര്‍ യൂണൈറ്റഡിനായി 27 ഗോളുകളുമാണ്‌ സൂപ്പര്‍ താരം അടിച്ചിട്ടത്‌.
ഫുട്‌ബോള്‍ കരിയറില്‍ താരത്തിന്റെ ഗോള്‍ നേട്ടം 964 ലെത്തി. അല്‍ ഹസീമിനെതിരേ സ്വന്തം തട്ടകമായ അല്‍ അവാല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-0 ത്തിന്‌ അല്‍ നസര്‍ ജയിച്ചിരുന്നു. ക്രിസ്‌റ്റ്യാനോ 13, 79 മിനിറ്റുകളില്‍ ഗോളടിച്ചു. കിങ്‌സ്ലെ കോമാന്‍, എയ്‌ഞ്ചലോ ഗബ്രിയേല്‍ എന്നിവര്‍ ഒരു ഗോള്‍ വീതവുമടിച്ചു. ജയത്തോടെ ലീഗില്‍ ഒന്നാമതെത്താന്‍ അല്‍ നസറിനായി. 22 കളികളില്‍നിന്ന്‌ 55 പോയിന്റാണ്‌ അവരുടെ നേട്ടം. രണ്ടാം സ്‌ഥാനത്തുള്ള അല്‍ ഹിലാലിന്‌ 22 കളികളിലായി 54 പോയിന്റാണ്‌.

Ads by Google
Sunday 22 Feb 2026 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW