Friday, March 13, 2026 Last Updated 44 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 11.30 PM

അഭിഷേകിന്‌ പിന്തുണയുമായി സൂര്യകുമാര്‍

അഹമ്മദാബാദ്‌: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സൂപ്പര്‍ എട്ട്‌ മത്സരത്തിനു മുന്നോടിയായി ഓപ്പണര്‍ അഭിഷേക്‌ ശര്‍മയ്‌ക്ക് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം നായകന്‍ സൂര്യകുമാര്‍ യാദവ്‌. ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ ഗ്രൂപ്പിലെ കളിച്ച മൂന്നു മത്സരങ്ങളിലും പൂജ്യത്തിനു പുറത്തായ അഭിഷേക്‌ സമ്മര്‍ദത്തിലായിരുന്നു. അഭിഷേക്‌ ശര്‍മ്മയുടെ ഫോമില്ലായ്‌മയില്‍ ആശങ്കയില്ലെന്ന്‌ വ്യക്‌തമാക്കി ഇന്ത്യന്‍ നായകന്‍ രംഗത്തെത്തിയത്‌. '' ടീമില്‍ ആശങ്കകളില്ല. അഭിഷേകിന്റെ ഫോമിനെക്കുറിച്ച്‌ ആലോചിച്ച്‌ വിഷമിക്കുന്നവരെ ഓര്‍ത്താണ്‌ ആശങ്ക. ഇതൊരു ടീം ഗെയിമാണ്‌. കഴിഞ്ഞ വര്‍ഷം അഭിഷേക്‌ ടീമിനെ തുണച്ചയാളാണ്‌. ഇപ്പോള്‍ അവന്‌ പിന്തുണ നല്‍കുന്നു.'' - സൂര്യ പറഞ്ഞു. അഭിഷേകിന്‌ പകരം സഞ്‌ജു സാംസണെ കൊണ്ടുവരുന്ന ചോദ്യത്തിനോടു സൂര്യ പ്രതികരിച്ചില്ല. ട്വന്റി20 യില്‍ ശരാശരി 141 സ്‌ട്രൈക്ക്‌ റേറ്റുള്ള തിലക്‌ വര്‍മ ലോകകപ്പില്‍ 120 സ്‌ട്രൈക്ക്‌ റേറ്റിലാണ്‌ ബാറ്റു ചെയ്യുന്നതിനെയും സൂര്യകുമാര്‍ ന്യായീകരിച്ചു. ടീം മാനേജ്‌മെന്റിന്റെ നിര്‍ദേശപ്രകാരമാണ്‌ താരം അങ്ങനെ കളിക്കുന്നതെന്ന്‌ സൂര്യകുമാര്‍ പറഞ്ഞു.
''ടീം മാനേജ്‌മെന്റ്‌ ആ രീതിയില്‍ ബാറ്റ്‌ ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്‌. ഒരു വിക്കറ്റ്‌ നഷ്‌ടപ്പെട്ടാല്‍, തീര്‍ച്ചയായും സ്വന്തം ശൈലിയില്‍ പവര്‍പ്ലേയില്‍ ബാറ്റു ചെയ്യാം. രണ്ട്‌ വിക്കറ്റുകള്‍ വീണാലുടന്‍ ശ്രദ്ധേയോടെ നങ്കൂരമിടണം. ഒരു കൂട്ടുകെട്ടുണ്ടാക്കി പത്താം ഓവറിലേക്ക്‌ ഇന്നിങ്‌സിനെ എത്തിക്കണം. ബാറ്റിങ്ങിന്‌ അടിസ്‌ഥാനമിടുകയാണ്‌ തിലക്‌ ചെയ്യേണ്ടത്‌'' സൂര്യകുമാര്‍ പറഞ്ഞു.
ഇതിനു ശേഷം അഭിഷേകിനോ തിലകിനോ പകരം സഞ്‌ജു സാംസണെ കളിപ്പിക്കുമെന്ന അഭ്യൂഹങ്ങളെ സൂര്യകുമാര്‍ ചിരിച്ചു തള്ളി. ''സഞ്‌ജുവിനെ അഭിഷേകിനു പകരം കളിപ്പിക്കണമെന്നാണോ പറയുന്നത്‌, തിലകിനു പകരം കളിപ്പിക്കണമെന്നാണോ പറയുന്നത്‌'' സൂര്യകുമാര്‍ ചോദിച്ചു. ''പവര്‍പ്ലേയില്‍ എല്ലാം നന്നായി പോകുന്നു. ഞങ്ങള്‍ 40-50 റണ്ണടിക്കുന്നുണ്ട്‌്. അതു സാധരണയാണ്‌. ദ്വിരാഷ്ര്‌ട മത്സരങ്ങളില്‍ വളരെ നന്നായി കളിച്ചു'' സൂര്യകുമാര്‍ തുടര്‍ന്നു.

Ads by Google
Sunday 22 Feb 2026 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW