-->
ചെങ്ങന്നൂര്‍: പ്രോവിഡന്‍സ് കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ നടക്കുന്ന ജോര്‍ജ് മാത്യു മെമ്മോറിയല്‍ അഖില കേരള ഇന്റര്‍ കൊളീജിയറ്റ് ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഇന്നു നടക്കും.
പുരുഷ വിഭാഗത്തില്‍ എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് തൃശൂരിലെ ശ്രീ കേരള വര്‍മ്മ കോളജിനെയും വനിതകളില്‍ കോഴിക്കോട് പ്രോവിഡന്‍സ് കോളജ് ചാലക്കുടി സേക്രഡ് ഹാര്‍ട്ട് കോളജിനെയും നേരിടും. പുരുഷ സെമി ഫൈനലില്‍ സെന്റ് ആല്‍ബര്‍ട്ട്‌സ് തിരുവനന്തപുരം മോഹന്‍ ദാസ് കോളേജ് ഓഫ് എന്‍ജിനീയറിങ്ങിനെ തോല്‍പ്പിച്ചപ്പോള്‍ (60-23) ശ്രീ കേരള വര്‍മ്മ കോളേജ് മാന്നാനം കെ.ഇ. കോളജിനെ തോല്‍പ്പിച്ചു. സ്‌കോര്‍: 77-32.
വനിതകളില്‍ കോഴിക്കോട് പ്ര?വിഡന്‍സ് 45-36 നു പാലാ അല്‍ഫോന്‍സാ കോളജിനെയും ചാലക്കുടി സേക്രഡ് ഹാര്‍ട്ട് 34-14 നു ഇടപ്പള്ളി അമൃത മെഡിക്കല്‍ കോളജിനെയും തോല്‍പ്പിച്ചു.