-->
കോഴിക്കോട്: ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം പണം ചോദിച്ചതിന് ജീവനക്കാരെ ആക്രമിക്കുകയും ഹോട്ടൽ തല്ലിത്തകർക്കുകയും ചെയ്തു. കോഴിക്കോട് മിംസ് ആശുപത്രിക്ക് മുൻവശത്തുള്ള ‘അളിയൻസ്’ എന്ന ഹോട്ടലിലാണ് മൂന്നംഗ സംഘം അതിക്രമം നടത്തിയത്. ക്യാഷ് കൗണ്ടറിലിരുന്ന ജീവനക്കാരനെ സംഘം ഇരുമ്പ് വടികൊണ്ട് ക്രൂരമായി മർദ്ദിച്ചു.
ശനിയാഴ്ച രാത്രി 9.30-ഓടെയാണ് സംഭവം. ഹോട്ടലിലെത്തിയ മൂന്നംഗ സംഘം 500 രൂപയിലേറെ വിലവരുന്ന ഭക്ഷണം കഴിച്ചു. തുടർന്ന് പണം നൽകാതെ പുറത്തേക്ക് പോകാൻ ശ്രമിച്ച ഇവരെ കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരൻ തടയുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ഇതിൽ പ്രകോപിതരായ യുവാക്കരണ്ടാഴ്ച മുമ്പ് മാത്രം പ്രവർത്തനം ആരംഭിച്ച ഹോട്ടലിന് നേരെയാണ് അക്രമം നടന്നത്. ഹോട്ടലിലെ ഫർണിച്ചറുകളും മറ്റും തല്ലിത്തകർത്തു. ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. അക്രമികളിൽ ഒരാളെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിലേൽപ്പിച്ചു. ഓടി രക്ഷപ്പെട്ട മറ്റ് രണ്ടുപേർക്കായി പന്തീരാങ്കാവ് പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
ൾ പുറത്തുപോയി ഇരുമ്പ് വടിയുമായി തിരിച്ചെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു.