-->
ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ വീണ്ടും വിവാഹിതനായി. ഡല്‍ഹി എന്‍.സി.ആറില്‍ നടന്ന ലളിതമായ ചടങ്ങില്‍ കാമുകി സോഫി ഷൈനെയാണു ധവാന്‍ മിന്നു കെട്ടിയത്.
2025 മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. ധവാന്റെ സഹതാരമായിരുന്ന യുസ്‌വേന്ദ്ര ചാഹാലാണ് വിവാഹത്തിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ദുബായില്‍ കഴിഞ്ഞ വര്‍ഷം നടന്ന ചാമ്പ്യന്‍സ് ട്രോഫിക്കിടെയാണ് ധവാനും സോഫിയും ഒരുമിച്ചു പൊതുരംഗത്തു പ്രത്യക്ഷപ്പെട്ടത്.
ജനുവരിയിലാണു തങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുകയാണെന്നു പ്രഖ്യാപിച്ചത്. ആയേഷ മുഖര്‍ജിയാണ് ധവാന്റെ ആദ്യ ഭാര്യ. 2023 ലാണ് അവര്‍ പിരിഞ്ഞത്. 11 വയസുകാരനായ സരോവറാണു മകന്‍