Friday, March 13, 2026 Last Updated 1 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 11.34 PM

സൂപ്പര്‍ എട്ടിന്‌ മഴപ്പൂട്ട്‌

കൊളംബോ: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിലെ ആദ്യ സൂപ്പര്‍ എട്ട്‌ മത്സരം മഴ മൂലം ഉപേക്ഷിച്ചു. പാകിസ്‌താനും ന്യൂസിലന്‍ഡും തമ്മില്‍ കൊളംബോയിലെ റമോണ്‍ പ്രേമദാസ സ്‌റ്റേഡിയത്തില്‍ നടക്കാനിരുന്ന ഗ്രൂപ്പ്‌ 2 മത്സരമാണ്‌ ഒരു പന്ത്‌ പോലുമെറിയാതെ ഉപേക്ഷിച്ചത്‌്. മഴ ശമിച്ചപ്പോള്‍ ടോസ്‌ നടന്നിരുന്നു. ടോസ്‌ നേടിയ പാകിസ്‌താന്‍ ആദ്യം ബാറ്റ്‌ ചെയ്യാനും തീരുമാനിച്ചു. കളി തുടരും മുമ്പ്‌ മഴ വീണ്ടുമെത്തി. പാകിസ്‌താനും ദക്ഷിണാഫ്രിക്കയ്‌ക്കും ഒരു പോയിന്റ്‌ വീതം ലഭിച്ചു.
പാകിസ്‌താന്‌ അടുത്ത രണ്ട്‌ മത്സരങ്ങളും ജയിച്ചാല്‍ അഞ്ച്‌ പോയിന്റാകും. ഇംഗ്ലണ്ടും ലങ്കയുമാണ്‌ എതിരാളികള്‍. അഞ്ച്‌ പോയിന്റ്‌ നേടിയാല്‍ അവര്‍ക്ക്‌ സെമി ഫൈനലില്‍ കടക്കാം. ഒരു മത്സരം ജയിക്കുകയും അടുത്തതു തോല്‍ക്കുകയും ചെയ്‌താല്‍ മൂന്ന്‌ പോയിന്റാകും. അതോടെ നെറ്റ്‌ റണ്‍റേറ്റും മറ്റുള്ളവരുടെ ജയവുമായിരിക്കും സെമി സാധ്യത നിര്‍ണയിക്കുക.
അടുത്ത മത്സരം 24 ന്‌ ഇംഗ്ലണ്ടിനെതിരേയാണ്‌. ന്യൂസിലന്‍ഡിനും സമാനമായ അവസ്‌ഥയാണ്‌്. ഇംഗ്ലണ്ടും ലങ്കയുമാണ്‌ അടുത്ത എതിരാളികള്‍. ഇന്നലെ മൂന്ന്‌ മാറ്റങ്ങളുമായാണ്‌ അവരെത്തിയത്‌. നായകന്‍ മിച്ചല്‍ സ്‌റ്റാര്‍കും ലൂകി ഫെര്‍ഗുസണും ഇഷ്‌ സോധിയും പ്ലേയിങ്‌ ഇലവനില്‍ തിരിച്ചെത്തി.
ഇന്നു നടക്കുന്ന ഗ്രൂപ്പ്‌ 2 മത്സരത്തില്‍ ഇംഗ്ലണ്ട്‌ ശ്രീലങ്കയെ നേരിടും. പലേകലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ മൂന്ന്‌ മുതലാണു മത്സരം. ന്യൂനമര്‍ദം ഈ മത്സരത്തെയും ബാധിക്കുമെന്ന ആശങ്കയുണ്ട്‌. ഒമാനും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന മത്സരത്തിന്‌ ഉപയോഗിച്ച അതേ പിച്ചിലാണ്‌ ഇന്നത്തെ മത്സരം. 2014 നു ശേഷം ലങ്കയ്‌ക്കെതിരേ നടന്ന 11 ട്വന്റി20 കളും ജയിക്കാന്‍ ഇംഗ്ലീഷുകാര്‍ക്കായി. ഓസ്‌ട്രേലിയയ്‌ക്കെതിരേ തകര്‍പ്പന്‍ സെഞ്ചുറിയടിച്ച ലങ്കന്‍ ഓപ്പണര്‍ പാതും നിസങ്കയാണു ശ്രദ്ധാകേന്ദ്രം. ഓസ്‌ട്രേലിയയ സൂപ്പര്‍ എട്ട്‌ കടക്കാതെ പുറത്താകാന്‍ കാരണം നിസങ്കയുടെ പ്രകടനമാണ്‌.
സാധ്യതാ ടീം: ഇംഗ്ലണ്ട്‌ - ഫില്‍ സാള്‍ട്ട്‌, ജോസ്‌ ബട്ട്‌ലര്‍, ജേക്കബ്‌ ബെതാല്‍, ടോം ബാന്റണ്‍, ഹാരി ബ്രൂക്‌ (നായകന്‍), സാം കുറാന്‍, വില്‍ ജാക്‌സ്, ലിയാം ഡോവസ്‌ണ്‍, ലൂക്‌ വുഡ്‌, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്‌.
സാധ്യതാ ടീം: ശ്രീലങ്ക- പാതും നിസങ്ക, കുശല്‍ പെരേര, കുശല്‍ മെന്‍ഡിസ്‌, പവന്‍ രത്നനായകെ, കാമിന്ദു മെന്‍ഡിസ്‌, ദാസുന്‍ ശനക (നായകന്‍), ദുനിത്‌ വല്ലലാഗെ, ദുഷാന്‍ ഹേമന്ത, മഹീഷ തീക്ഷ്‌ണ, ദില്‍ഷന്‍ മദുഷനക, ദുഷ്‌മന്ത ചാമീര.

Ads by Google
Saturday 21 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW