Thursday, March 12, 2026 Last Updated 1 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 11.33 PM

കോണ്‍ഗ്രസ്‌ നേതാവ്‌ ആര്‍. രശ്‌മി ബി.ജെ.പിയില്‍ ചേര്‍ന്നു

uploads/news/2026/02/826659/k6.jpg

കൊല്ലം: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ.എന്‍. ബാലഗോപാലിനെതിരേ കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയായി മത്സരിച്ച ആര്‍. രശ്‌മി ബി.ജെ.പിയില്‍ ചേര്‍ന്നു. കൊല്ലം ജില്ലാപഞ്ചായത്ത്‌ മുന്‍ അംഗവും മഹിളാ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറിയുമായിരുന്നു ഇവര്‍. മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി സംസ്‌ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖറില്‍നിന്ന്‌ രശ്‌മി അംഗത്വം സ്വീകരിച്ചു.
സി.പി.എം വിട്ട്‌ കോണ്‍ഗ്രസിലെത്തിയ ആയിഷ പോറ്റിയെ കൊട്ടാരക്കരയില്‍
യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥിയാക്കുന്നതില്‍ വിയോജിച്ചാണ്‌ രശ്‌മി പാര്‍ട്ടി വിട്ടതെന്നാണു സൂചന. കൊട്ടാരക്കരയില്‍ ഇക്കുറിയും ഇവര്‍ സീറ്റ്‌ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ നെഞ്ചോടു ചേര്‍ത്തുപിടിച്ച പ്രസ്‌ഥാനമാണു കോണ്‍ഗ്രസെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം കൊട്ടാരക്കരയില്‍നിന്നുണ്ടായ തിക്‌താനുഭവങ്ങളാണ്‌ പാര്‍ട്ടിയില്‍നിന്ന്‌ അകലാന്‍ കാരണമെന്നുമാണ്‌ രശ്‌മി മാധ്യമങ്ങളോടു പറഞ്ഞത്‌. തന്റെ അനുഭവങ്ങള്‍ പൊതുസമൂഹത്തോടു തുറന്നുപറയുമെന്നും സി.പി.എമ്മില്‍നിന്ന്‌ കോണ്‍ഗ്രസിലേക്കുള്ള ഐഷാ പോറ്റിയുടെ കടന്നുവരവല്ല തീരുമാനത്തിനു പിന്നിലെന്നും അവര്‍ വ്യക്‌തമാക്കി. പാര്‍ട്ടിയിലെ ഒരുവിഭാഗം മനഃപൂര്‍വം അകറ്റിനിര്‍ത്തി. കോണ്‍ഗ്രസിലെ ഒരാള്‍ തന്നെക്കുറിച്ചു മോശമായ വാക്കുകള്‍ പറഞ്ഞു.
നേതൃത്വത്തിനു പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. പാര്‍ട്ടി വിടുന്നെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശനും കൊടിക്കുന്നില്‍ സുരേഷും മാത്രം തന്നോടു സംസാരിച്ചു. പാര്‍ട്ടിവിടാന്‍ കാരണം സാമ്പത്തിക വിഷയമല്ല. കൊട്ടാരക്കര കേന്ദ്രീകരിച്ചാണു തന്റെ പ്രവര്‍ത്തനമെന്നും ഏതു മണ്ഡലത്തില്‍ മത്സരിക്കുമെന്ന്‌ ബി.ജെ.പി അധ്യക്ഷന്‍ തീരുമാനിക്കുമെന്നും രശ്‌മി പറഞ്ഞു.

Ads by Google
Saturday 21 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW