-->
ചേര്‍ത്തല: വാഹനാപകടത്തില്‍ പരുക്കേറ്റയാളുടെ കൈയിലെ മുറിവില്‍നിന്ന് 63 ദിവസത്തിനുശേഷം ശസ്‌ത്രക്രിയയിലൂടെ ചില്ലുകഷണങ്ങള്‍ പുറത്തെടുത്ത സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. ആശുപത്രിയിലെത്തിയ ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ.എസ്. ദിലീപ്‌കുമാര്‍ പരാതിക്കാരനായ
തുറവൂര്‍ സ്വദേശി രാധാകൃഷ്‌ണപിള്ളയുടെ മൊഴിയെടുത്തു.
ആശുപത്രിയിലെ ചികിത്സാരേഖകള്‍ പരിശോധിച്ചു. അപകടശേഷം രാധാകൃഷ്‌ണപിള്ളയെ ചികിത്സിച്ച ഡോക്‌ടര്‍, ആശുപത്രി സൂപ്രണ്ട്, ആര്‍.എം.ഒ, മറ്റ് ഡോക്‌ടര്‍മാര്‍ എന്നിവരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. നാലുദിവസത്തിനകം ഡോ. ദിലീപ്‌കുമാര്‍ അധികൃതര്‍ക്കു റിപ്പോര്‍ട്ട് നല്‍കും.
കഴിഞ്ഞ ഡിസംബര്‍ 16-ന് കളവംകോടത്ത് ഓട്ടോറിക്ഷ മറിഞ്ഞാണ് രാധാകൃഷ്‌ണപിള്ളയ്‌ക്കു പരുക്കേറ്റത്. ചില്ല് ചീളുകള്‍ വലതുകൈമുട്ടിനു മുകളില്‍ തറച്ചുകയറിയിരുന്നു. എന്നാല്‍, ഡോക്‌ടര്‍ വിശദമായി പരിശോധിക്കാതെ മരുന്ന് വച്ചുകെട്ടി വിട്ടെന്നാണ് പരാതി. രണ്ടുമാസം പിന്നിട്ടിട്ടും മുറിവ് ഉണങ്ങാതിരുന്നപ്പോഴാണ് സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി ചില്ലുകഷണങ്ങള്‍ പുറത്തെടുത്തത്. തുടര്‍ന്ന് പരാതി നല്‍കി. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നു സൂപ്രണ്ട് ഡോ. എസ്.ആര്‍. ആമിന പറഞ്ഞു.