Thursday, March 12, 2026 Last Updated 22 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 11.33 PM

ഡോ. ലളിതാംബികക്കെതിരേ പോലീസ്‌ കേസെടുത്തു

uploads/news/2026/02/826655/k2.jpg

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ശസ്‌ത്രക്രിയയ്‌ക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ അന്നത്തെ ഗൈനക്കോളജി വകുപ്പ്‌ മേധാവിയായിരുന്ന ഡോ. കെ. ലളിതാംബികക്കെതിരേ പോലീസ്‌ കേസെടുത്തു.
ആലപ്പുഴ പുന്നപ്ര നാല്‍പതില്‍ചിറയില്‍ ഉഷാ ജോസഫിന്റെ ബന്ധു നല്‍കിയ പരാതിയില്‍ അമ്പലപ്പുഴ പോലീസാണ്‌ കേസെടുത്തത്‌. ബി.എന്‍.എസ്‌ 125, 125 (എ) വകുപ്പുകള്‍ പ്രകാരമാണ്‌ കേസ്‌. മനുഷ്യജീവനും സുരക്ഷയ്‌ക്കും അപകടമുണ്ടാക്കിയതിനാണ്‌ കേസ്‌. സംഭവത്തില്‍ കൂടുതല്‍പേരെ പ്രതി ചേര്‍ത്തേക്കും.
എന്നാല്‍, അന്നു ശസ്‌ത്രക്രിയയ്‌ക്കു നേതൃത്വം നല്‍കിയ അസിസ്‌റ്റന്റ്‌് പ്രഫസര്‍ ഡോ. ഷാഹിദ, നഴ്‌സ്‌ പി.എസ്‌. ധന്യ ഉള്‍പ്പെടെ അന്നത്തെ മെഡിക്കല്‍ സംഘത്തിലുള്ളവരെ നിലവില്‍ പ്രതിചേര്‍ത്തിട്ടില്ല.
എഫ്‌.ഐ.ആറില്‍ ആലപ്പുഴ മെഡിക്കല്‍കോളജില്‍ നടന്ന ശസ്‌ത്രക്രിയയുടെ തീയതിയും വര്‍ഷവും തെറ്റായിട്ടാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. എന്നാല്‍, ഇത്‌ സാങ്കേതിക പിഴവാണെന്നാണ്‌ പോലീസിന്റെ വാദം. ആലപ്പുഴ മെഡിക്കല്‍ കോളജ്‌ സൂപ്രണ്ട്‌ നിയോഗിച്ച നാലംഗസമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ഡോ. ഷാഹിദയെയും നഴ്‌സ്‌ ധന്യയെയും ആരോഗ്യ വിദ്യാഭ്യാസ ഡയറക്‌ടര്‍ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു.
ഗര്‍ഭാശയമുഴ നീക്കുന്നതിനിടെ ഉഷ ജോസഫി(59)ന്റെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം അന്വേഷിക്കുന്നത്‌ അമ്പലപ്പുഴ ഡിവൈ.എസ്‌.പി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉഷയുടെ മൊഴി കഴിഞ്ഞദിവസം പോലീസ്‌ രേഖപ്പെടുത്തിയിരുന്നു. ആവശ്യമായ മെഡിക്കല്‍ രേഖകള്‍ വാങ്ങിയശേഷം നിലവില്‍ ചികിത്സിക്കുന്ന ഡോക്‌ടര്‍മാരുടെ മൊഴിയുമെടുക്കും.
സര്‍ക്കാര്‍ നിര്‍ദേശിച്ച രണ്ടു ഡോക്‌ടര്‍മാരുടെ സാന്നിധ്യത്തില്‍ ഇന്നലെ ശസ്‌ത്രക്രിയയ്‌ക്കു വിധേയയായ ഉഷയുടെ വയറ്റില്‍നിന്ന്‌ ആര്‍ട്ടറി ഫോര്‍സെപ്‌സ്‌ എന്ന ശസ്‌ത്രക്രിയ ഉപകരണം പുറത്തെടുത്തു. ഇത്‌ തൊണ്ടി മുതലായി അമ്പലപ്പുഴ പോലീസ്‌ സ്വീകരിച്ചു. ആരോഗ്യവകുപ്പ്‌ നിയോഗിച്ച മൂന്നംഗവിദഗ്‌ധ സംഘത്തിന്റെ റിപ്പോര്‍ട്ട്‌ ഡി.എം.ഇയ്‌ക്കു കൈമാറി.

Ads by Google
Saturday 21 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW