-->
കൊച്ചി: ശബരിമല തന്ത്രിയെ അറസ്‌റ്റ് ചെയ്യാന്‍ ഇടയായ സാഹചര്യം എന്തായിരുന്നുവെന്നു ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ശബരിമല സ്വര്‍ണക്കൊള്ളയില്‍ എന്തു പങ്കാളിത്തമാണു തന്ത്രിക്കുണ്ടായിരുന്നതെന്നു പ്രത്യേക അന്വേഷണ സംഘം സമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'തന്ത്രിയെ അറസ്‌റ്റ് ചെയ്‌തതു മുഖ്യമന്ത്രിയുടെ ക്രെഡിറ്റായി സി.പി.എം. കേന്ദ്രങ്ങളും മന്ത്രിമാരും പ്രചരിപ്പിച്ചിരുന്നു. സി.പി.എമ്മിനെതിരായ ആരോപണങ്ങള്‍ വഴിതിരിച്ചുവിടാനുള്ള തന്ത്രമായിരുന്നു തന്ത്രിയുടെ അറസ്‌റ്റ്. തെളിവില്ലാതെ തന്ത്രിയെ 40 ദിവസം ജയിലിലടച്ചു. തന്ത്രിയെ അറസ്‌റ്റ് ചെയ്‌തതിനു പിന്നില്‍ ഗൂഢാലോചനയും ദുരൂഹതയുമുണ്ട്' പ്രതിപക്ഷ നേതാവ് പറഞ്ഞു.കേരളത്തിലെ ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാെണന്നും ആരോഗ്യരംഗത്തെ സിസ്‌റ്റം ആകെ തകര്‍ന്നുവെന്നും അദ്ദേഹം വാര്‍ത്താലേഖകരോടു പറഞ്ഞു.