Thursday, March 12, 2026 Last Updated 1 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 11.33 PM

കുംഭഭരണി; ഓണാട്ടുകരയുടെ വഴികള്‍ നാളെ ചെട്ടികുളങ്ങരയില്‍ സംഗമിക്കും

മാവേലിക്കര: ചെട്ടികുളങ്ങര കുംഭഭരണി നാളെ. ഓണാട്ടുകരയുടെ വഴികള്‍ നാളെ ചെട്ടികുളങ്ങരയില്‍ സംഗമിക്കും. ഭരണിയുടെ ഒരുക്കം അവസാന ഘട്ടത്തിലാണ്‌.
13 കരകളിലും കെട്ടുകാഴ്‌ചകളുടെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. നാളെ രാവിലെ ആറു മുതല്‍ കുത്തിയോട്ടങ്ങള്‍ ക്ഷേത്രത്തിലേക്ക്‌ എത്തിത്തുടങ്ങും. ഉച്ചയോടെ ഘോഷയാത്രകള്‍ പൂര്‍ണമായി എത്തിച്ചേരുമെന്നാണു പ്രതീക്ഷ. 16 കുത്തിയോട്ടങ്ങളാണ്‌ ഇത്തവണയുള്ളത്‌. വഴിപാടുകാരുടെ വീടുകളില്‍ നടന്നുവന്ന കുത്തിയോട്ടങ്ങള്‍ ഇന്നലെ രാത്രി പൊലിവോടെ സമാപിച്ചു. ഇന്നു വിശ്രമദിനമാണ്‌. കുത്തിയോട്ട വീടുകളില്‍ ദീപാരാധനയ്‌ക്കും ദേവീസ്‌തുതിക്കും ശേഷം ഇന്നലെ ചുവന്ന പട്ടുവിരിച്ച ഓട്ടുരുളി പൊലിവിനായി ഒരുക്കിവച്ചു. പൊലിവുപാട്ട്‌ പാടാന്‍ തുടങ്ങിയതോടെ പൊലിവ്‌ സമര്‍പ്പണം ആരംഭിച്ചു.
ആദ്യം ഗൃഹനാഥന്‍ വസ്‌ത്രവും കാണിക്കയുമുള്‍പ്പെടെ സമര്‍പ്പിച്ചു. പിന്നീട്‌ മറ്റുള്ളവര്‍ പൊലിവ്‌ സമര്‍പ്പണം നടത്തി. കുത്തിയോട്ട വീടുകളില്‍ ഇന്ന്‌ കുത്തിയോട്ട സദ്യ നടത്തും. വൈകിട്ട്‌ കുത്തിയോട്ട ബാലകന്മാര്‍ക്ക്‌ കോതുവെട്ട്‌ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടക്കും. ഭരണിദിനത്തില്‍ പുലര്‍ച്ചെ കുത്തിയോട്ട ഘോഷയാത്രകള്‍ നടക്കും. ദേവസ്‌ഥാനത്തോ കെട്ടുകാഴ്‌ച നിര്‍മിക്കുന്നിടത്തോ എത്തി കുത്തിയോട്ട ബാലകന്മാരെ ചൂരല്‍ മുറിയും. ഘോഷയാത്ര ക്ഷേത്രത്തിലെത്തി ചൂരല്‍ ഊരി ദേവിക്കു സമര്‍പ്പിക്കുന്നതോടെ കുത്തിയോട്ടച്ചടങ്ങുകള്‍ പൂര്‍ത്തിയാകും.

Ads by Google
Saturday 21 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW