Wednesday, March 11, 2026 Last Updated 47 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 11.32 PM

സ്വപ്‌നപാതയില്‍ ഇന്ന്‌ മോദിയുടെ പച്ചക്കൊടി

ന്യൂഡല്‍ഹി: കാത്തിരിപ്പിനൊടുവില്‍ ഡല്‍ഹിയെയും മീററ്റിനെയും ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യ ആര്‍.ആര്‍.ടി.എസ്‌ (റീജിയനല്‍ റാപിഡ്‌ ട്രാന്‍സിറ്റ്‌ സിസ്‌റ്റം) യാഥാര്‍ഥ്യത്തിലേക്ക്‌. ഉദ്‌ഘാടനം ഇന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും.
11 സ്‌റ്റേഷനുകള്‍ ഉള്‍പ്പെടെ ന്യൂ അശോക്‌ നഗര്‍ മുതല്‍ സൗത്ത്‌ മീററ്റ്‌ വരെ പദ്ധതിയുടെ 55 കിലോമീറ്റര്‍ ദൂരം മാത്രമാണ്‌ നിലവില്‍ പ്രവര്‍ത്തനസജ്‌ജമായിരുന്നത്‌. ന്യൂ അശോക്‌ നഗറില്‍നിന്ന്‌ സരായ്‌ കലേ ഖാന്‍ വരെയുള്ള അഞ്ച്‌ കിലോമീറ്ററും സൗത്ത്‌ മീററ്റില്‍ നിന്ന്‌ മോദിപുരം വരെയുള്ള 21 കിലോമീറ്റര്‍ സ്‌ട്രെച്ച്‌ കൂടി തുറന്നുകൊടുക്കുന്നതോടെ ഡല്‍ഹി- മീററ്റ്‌ ആര്‍.ആര്‍.ടി.എസ്‌ പൂര്‍ത്തിയാകും. ഇതോടെ സരായ്‌ കലേ ഖാന്‍ ആര്‍.ആര്‍.ടി.എസ്‌ സ്‌റ്റേഷനില്‍ നിന്ന്‌ കയറിയാല്‍ 60 മിനിറ്റിനുള്ളില്‍ 82.5 കിലോമീറ്റര്‍ താണ്ടി മീററ്റിന്റെ ഹൃദയഭാഗത്തുള്ള മോദിപുരത്തെത്താം.
പാതയുടെ 14 കിലോമീറ്റര്‍ ഡല്‍ഹിയിലും ബാക്കി 68 കിലോമീറ്റര്‍ ഉത്തര്‍പ്രദേശിലുമാണ്‌. 30,274 കോടി രൂപയാണ്‌ പദ്ധതിച്ചെലവ്‌. ആകെ ദൂരം: 82.15 കിലോമീറ്റര്‍. സ്‌റ്റേഷനുകള്‍-14 , പരമാവധി വേഗം: മണിക്കൂറില്‍ 160 കിലോമീറ്റര്‍.

Ads by Google
Saturday 21 Feb 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW