Wednesday, March 11, 2026 Last Updated 4 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 12.11 PM

കിടിലന്‍ ഓഫറുകളുമായി വിന്‍ഫാസ്റ്റ് ; ഇലക്ട്രിക് എസ്യുവികള്‍ക്ക് 1.30 ലക്ഷത്തിന്റെ എക്‌സ്‌ചേഞ്ച് ഓഫറുകള്‍

benefits

വിന്‍ഫാസ്റ്റ് തങ്ങളുടെ മോഡല്‍ നിരയില്‍ കിടിലന്‍ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. വിയറ്റ്‌നാമീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ VF6, VF7 ഇലക്ട്രിക് എസ്യുവികള്‍ക്കായി ഒരു 'വാല്യു അഷ്വര്‍ഡ്' പ്രോഗ്രാം പ്രഖ്യാപിച്ച കൊണ്ടാണ് മുമ്പോട്ടെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ വാഹനത്തിന് പകരമായി VF6 അല്ലെങ്കില്‍ VF7 ഇവികളിലേക്ക് അപ്ഗ്രേഡ് ചെയ്യുമ്പോള്‍ 1.30 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം.

ഈ എക്‌സ്‌ചേഞ്ച് ഓഫറിന് പുറമേ വിന്‍ഫാസ്റ്റ് എക്‌സ്‌ഷോറൂം വിലയുടെ 75 ശതമാനം വരെ ഉറപ്പായ റീസെയില്‍ വാല്യുവും VF6, VF7 ഇലക്ട്രിക് എസ്യുവികളില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 2 മുതല്‍ 5 വര്‍ഷം വരെയുള്ള പ്ലാനുകളില്‍ കമ്പനി പിന്തുണയുള്ള ബൈബാക്ക് ഓപ്ഷനുകള്‍ ലഭ്യമാണ്. പഴയ ഇന്റേണല്‍ കംബഷന്‍ എഞ്ചിന്‍ കാറുകളില്‍ നിന്നും ഇവികളിലേക്ക് മാറാനിരിക്കുന്നവര്‍ക്ക് വിന്‍ഫാസ്റ്റിന്റെ ഓഫര്‍ ഉപയോഗപ്പെടുത്താനാവുന്നതാണ്. ബ്രാന്‍ഡിന്റെ നിലവിലെ എന്‍ട്രി ലെവല്‍ ഓഫറായ VF6 ഇവി 59.6kWh ബാറ്ററി പായ്ക്ക് നല്‍കുന്ന ഒരു ഇടത്തരം ഇലക്ട്രിക് എസ്യുവിയാണ്.

ഇതിന് 17.29 ലക്ഷം മുതല്‍ 19.19 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില നല്‍കേണ്ടി വരിക. 21.89 ലക്ഷം രൂപ മുതല്‍ 26.79 ലക്ഷം രൂപ വരെ വിലയുള്ള ഫ്‌ലാഗ്ഷിപ്പ് VF7 മോഡലും ഇന്ത്യക്കാര്‍ക്ക് തികച്ചും അനുയോജ്യമായ ഇലക്ട്രിക് എസ്യുവികളില്‍ ഒന്നാണ്. 59.6kWh ബാറ്ററി പായ്ക്ക് വേരിയന്റുകളിലും 70kWh ബാറ്ററി പായ്ക്ക് വേരിയന്റുകളിലും ലഭ്യമാണെന്നത് വൈവിധ്യമാര്‍ന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കും. 59.6 kWh ബാറ്ററി പായ്ക്കുമായി വരുന്ന വിന്‍ഫാസ്റ്റ് VF6 ഫുള്‍ ചാര്‍ജില്‍ 468 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമ്പോള്‍ VF7 ഇവിയില്‍ ഉപയോഗിച്ചിരിക്കുന്ന 75.3 kWh ബാറ്ററി പായ്ക്കിന് സിംഗിള്‍ ചാര്‍ജില്‍ 431 കിലോമീറ്റര്‍ റേഞ്ച് വരെയും നല്‍കുമെന്നാണ് വിയറ്റ്‌നാമീസ് ബ്രാന്‍ഡ് പറയുന്നത്.

Ads by Google
Ads by Google
TRENDING NOW