Thursday, March 12, 2026 Last Updated 13 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 09.49 AM

തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസ്‌ ഉദ്‌ഘാടനം ചെയ്‌തു എന്‍.ഡി.എ. വന്‍വിജയം നേടും: രാജീവ്‌ ചന്ദ്രശേഖര്‍

uploads/news/2026/02/826549/4.jpg

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനെ നിര്‍ണായക തെരഞ്ഞെടുപ്പായിട്ടാണ്‌ കാണുന്നതെന്നും എന്‍.ഡി.എ വലിയ വിജയം കൈവരിക്കുമെന്നും ബി.ജെ.പി സംസ്‌ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖര്‍. ഈ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ മത്സരിക്കുന്നത്‌ ജയിക്കാന്‍ വേണ്ടിയാണെന്നും കേരളത്തിന്റെ രാഷ്‌ട്രീയ സംസ്‌കാരത്തില്‍ മാറ്റം കൊണ്ടുവരാനാണ്‌ മത്സരമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ ആവശ്യപ്പെടുന്ന മാറ്റം കൊണ്ടുവരാന്‍ എന്‍.ഡി.എ 140 സീറ്റിലും മത്സരിക്കും. വികസനം , വിശ്വാസസംരക്ഷണം , സുരക്ഷ എന്നിവ മുന്‍ നിര്‍ത്തിയാണ്‌ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും എന്‍.ഡി.എ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസ്‌ ഉദ്‌ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച്‌ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. മാറാത്തത്‌ ഇനി മാറും എന്ന മുദ്രാവാക്യം മുന്നോട്ട്‌ വച്ചുകൊണ്ട്‌ കേരളം ഇനി മാറും എന്ന ലക്ഷ്യമാണ്‌ എന്‍.ഡി.എയ്‌ക്ക്‌ മുന്നിലുള്ളത്‌. ബി.ജെ.പി ജയിക്കില്ലെന്ന്‌ ജനങ്ങള്‍ ചിന്തിക്കുന്ന കാലമെല്ലാം കഴിഞ്ഞെന്നും തദ്ദേശതെരഞ്ഞെടുപ്പോടെ ജനങ്ങള്‍ക്ക്‌ വിശ്വാസം വര്‍ധിച്ചെന്നും രാജീവ്‌ ചന്ദ്രശേഖര്‍ പറഞ്ഞു.
കേരളം ഇന്ത്യയിലെ ഒരു സംസ്‌ഥാനം മാത്രമാണെന്നും പ്രത്യക രാജ്യമല്ലെന്നും ബി.ജെ.പി കേരളാ പ്രഭാരിയും മുന്‍കേന്ദ്രമന്ത്രിയുമായ ശ്രീ പ്രകാശ്‌ ജാവ്‌ഡേക്കര്‍ പറഞ്ഞു. കേരളം ഇപ്പോള്‍ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്‌ കൊടുക്കാന്‍ ഒരുങ്ങുകയാണ്‌. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്‌ കൊടുക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിന്‌ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അനധികൃത കുടിയേറ്റങ്ങളെ സാധൂകരിക്കാന്‍ ഇത്തരം രേഖകള്‍ വഴിയൊരുക്കുമെന്നും ജാവ്‌ഡേക്കര്‍ പറഞ്ഞു. എന്‍.ഡി.എ സംസ്‌ഥാന തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി. കെ. കൃഷ്‌ണദാസ്‌, സംസ്‌ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എസ്‌. സുരേഷ്‌, അനൂപ്‌ ആന്റണി, എന്‍.ഡി.എ വൈസ്‌ ചെയര്‍മാന്‍ എ.എന്‍. രാധാകൃഷ്‌ണന്‍, ബി.ജെ.പി സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ ആര്‍. ശ്രീലേഖ, ഡോ. അബ്‌ദുള്‍ സലാം, ജനാധിപത്യ സംരക്ഷണ സമിതി സംസ്‌ഥാന അധ്യക്ഷന്‍ എ. വി. താമരാക്ഷന്‍, സോഷ്യലിസ്‌റ്റ്‌ ജനതാദള്‍ സംസ്‌ഥാന പ്രസിഡന്റ്‌ വി.വി. രാജേന്ദ്രന്‍, ശിവസേന സംസ്‌ഥാന അധ്യക്ഷന്‍ പേരൂര്‍ക്കട ഹരികുമാര്‍, കേരള കാമരാജ്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന അധ്യക്ഷന്‍ വിഷ്‌ണുപുരം ചന്ദ്രശേഖര്‍, ജനാധിപത്യ രാഷ്‌ട്രീയ സഭ സംസ്‌ഥാന അധ്യക്ഷന്‍ കുമാരദാസ്‌, നാഷണല്‍ ഫാര്‍മേഴ്‌സ്‌ പാര്‍ട്ടി വൈസ്‌ പ്രസിഡന്റ്‌ ലൂയിസ്‌, നാഷണലിസ്‌റ്റ്‌ കേരളാ കോണ്‍ഗ്രസ്‌ സംസ്‌ഥാന അധ്യക്ഷന്‍ കുരുവിള മാത്യൂസ്‌, തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Saturday 21 Feb 2026 09.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW