Thursday, March 12, 2026 Last Updated 1 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 09.49 AM

'കത്രിക' നീക്കാന്‍ ഇന്ന്‌ ശസ്‌ത്രക്രിയ

uploads/news/2026/02/826547/2.jpg

കൊച്ചി: ആലപ്പുഴ മെഡിക്കല്‍ കോളജിലെ ചികിത്സാപ്പിഴവിനെ തുടര്‍ന്ന്‌ വീട്ടമ്മയുടെ വയറ്റില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി കിടക്കുന്ന ശസ്‌ത്രക്രിയയ്‌ക്ക്‌ ഉപയോഗിച്ച്‌ കത്രിക നീക്കംചെയ്ാനുള്ള സര്‍ജറി ഇന്നു നടക്കും. ആലപ്പുഴ പുന്നപ്ര നാല്‍പതില്‍ചിറയില്‍ ഉഷ ജോസഫി(51)ന്റെ വയറ്റില്‍ 2021 മുതല്‍ കിടക്കുന്ന കത്രികയാണ്‌ നീക്കം ചെയ്ുന്നത്‌.
എറണാകുളം അമൃത ആശുപത്രിയിലാണ്‌ ശസ്‌ത്രക്രിയ. കഴിഞ്ഞ ദിവസമാണ്‌ ഉഷയെ ഇവിടെ പ്രവേശിപ്പിച്ചത്‌. ആശുപത്രിയില്‍ ഇന്നലെ മെഡിക്കല്‍ ബോര്‍ഡ്‌ യോഗം ചേര്‍ന്നിരുന്നു. യോഗ തീരുമാനപ്രകാരമാണ്‌ ഇന്ന്‌ ശസ്‌ത്രക്രിയ നിശ്‌ചയിച്ചത്‌. 2021 മേയ്‌ 3ന്‌ നടന്ന ഗര്‍ഭപാത്രം നീക്കല്‍ ശസ്‌ത്രക്രിയയ്‌ക്കിടയിലാണ്‌ ഉഷയുടെ വയറ്റില്‍ കത്രിക മറന്നുവച്ച്‌ സര്‍ജറി പൂര്‍ത്തിയാക്കിയത്‌. ശസ്‌ത്രക്രിയ കഴിഞ്ഞതുമുതല്‍ വയറുവേദനയുമായി കഴിയുകയായിരുന്നു ഉഷ. കഴിഞ്ഞ ദിവസം എക്‌സ്‌റേ പരിശോധനയിലാണ്‌ കത്രികയാണ്‌ വേദനയ്‌ക്ക്‌ കാരണമെന്ന്‌ കണ്ടെത്തിയത്‌.

Ads by Google
Saturday 21 Feb 2026 09.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW