Thursday, March 12, 2026 Last Updated 1 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 09.49 AM

വീഴ്‌ച സമ്മതിച്ച്‌ അന്വേഷണ റിപ്പോര്‍ട്ട്‌; ഡോക്‌ടര്‍ക്കും നഴ്‌സിനും സസ്‌പെന്‍ഷന്‍

uploads/news/2026/02/826546/1.jpg

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ശസ്‌ത്രക്രിയയ്‌ക്കിടെ വീട്ടമ്മയുടെ വയറ്റില്‍ ഉപകരണം മറന്നുവച്ച സംഭവത്തില്‍ വീഴ്‌ചയുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌. സംഭവം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ നാലാംഗ സംഘത്തിന്റെ റിപ്പോര്‍ട്ടിലാണ്‌ കണ്ടെത്തല്‍. തുടര്‍ന്ന്‌ ശസ്‌ത്രക്രിയക്കു നേതൃത്വം നല്‍കിയ ഡോ.ഷാഹിദയെയും നഴ്‌സ്‌ പി.എസ്‌.ധന്യയെയും സസ്‌പെന്‍ഡു ചെയ്‌തു. ആരോഗ്യ വകുപ്പ്‌ നിയോഗിച്ച മൂന്നംഗ സംഘവും മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തി. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബികയുടെ യൂണിറ്റില്‍ ഉണ്ടായിരുന്ന ഡോക്‌ടറാണ്‌ ഷാഹിദ. ഇപ്പോള്‍ സര്‍വീസിലുള്ളവരും വിരമിച്ചവരും ഉള്‍പ്പെടുന്നവര്‍ സംഘത്തിലുണ്ട്‌. കോവിഡ്‌ കാലത്താണ്‌ ശസ്‌തക്രിയ നടന്നത്‌. അതിനാല്‍ ഫ്‌ളോര്‍ നഴ്‌സ്‌ അടക്കമുളള സ്‌റ്റാഫിന്റെ കുറവുണ്ടായെങ്കിലും ഉപകരണങ്ങള്‍ എഴുതി സൂക്ഷിക്കുന്നതില്‍ വീഴ്‌ചയുണ്ടായിട്ടില്ല. 2021 മേയ്‌ 12നായിരുന്നു ശസ്‌ത്രക്രിയ. രണ്ടുദിവസം കഴിഞ്ഞ്‌ ഡിസ്‌ചാര്‍ജായി. പിന്നീട്‌ രേഖകള്‍ പരിശോധിച്ചപ്പോള്‍ മെഡിക്കല്‍ കോളജില്‍ തുടര്‍ചികിത്സക്ക്‌ എത്തിയില്ല.
കഴിഞ്ഞദിവസം ന്യുറോളജിസ്‌റ്റിനെ കാണിച്ച്‌ എക്‌സ്‌റേ എടുത്തപ്പോഴാണ്‌ ഉപകരണം വയറ്റില്‍ കണ്ടെത്തിയത്‌. വ്യാഴാഴ്‌ച ഗൈനക്കോളജി വിഭാഗത്തില്‍ വന്ന്‌ ഡോക്‌ടറെ കണ്ടു. ആവശ്യമായ രക്‌തപരിശോധന നടത്തി അഡ്‌മിറ്റാകാന്‍ നിര്‍ദേശിച്ചെങ്കിലും അതിന്‌ തയാറാകാതെ മടങ്ങുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.

Ads by Google
Saturday 21 Feb 2026 09.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW