Thursday, March 12, 2026 Last Updated 2 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 09.49 AM

ബ്രഹ്‌മാനന്ദന്‍ പുരസ്‌കാരം ഗായിക സുജാത മോഹന്‌

കൊച്ചി: ഗായകന്‍ കെ.പി. ബ്രഹ്‌മാനന്ദന്റ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ബ്രഹ്‌മാനന്ദന്‍ ചലച്ചിത്ര പുരസ്‌കാരം ഗായിക സുജാത മോഹന്‌. ഇന്ത്യന്‍ ചലച്ചിത്രസംഗീതരംഗത്ത്‌ സുജാത നല്‍കിയ സമഗ്ര സംഭാവനകളെ ആദരിച്ചാണ്‌ പുരസ്‌കാരം നല്‍കുന്നത്‌.
അന്‍പതിനായിരം രൂപയുടെ പാരിതോഷികവും ശില്‍പ്പവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. നാളെ അഞ്ചിന്‌ കൊച്ചി പാടിവട്ടം അസീസിയ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ സംവിധായകന്‍ കമല്‍ പുരസ്‌കാരം സമ്മാനിക്കും.
എഴുത്തുകാരന്‍ വി. ആര്‍. സുധീഷ്‌, സംഗീതജ്‌ഞരായ ബിജിബാല്‍, വിജയ്‌ യേശുദാസ്‌, ലുലു മീഡിയ ഹെഡ്‌ എന്‍.ബി. സ്വരാജ്‌ സ്വരാജ്‌, മറിയ ഉമ്മന്‍, ഗായിക രഞ്‌ജിനി ഹരിദാസ്‌, സിനിമാ താരങ്ങളായ രഞ്‌ജിനി മേനോന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ദിയ, കൈലാഷ്‌ എന്നിവര്‍ പങ്കെടുക്കും.

Ads by Google
Saturday 21 Feb 2026 09.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW