-->
കോട്ടയം: ശസ്‌ത്രക്രിയയ്‌ക്കിടെ ആളുകളുടെ വയറ്റില്‍ കത്രിക മറന്നുവയ്‌ക്കുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ക്കു നേതൃത്വം നല്‍കുന്ന ആരോഗ്യവകുപ്പിന്റെ പേര് 'കത്രികവകുപ്പെ'ന്നു മാറ്റിയാലോയെന്നു കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.സി. തോമസ്. വയറ്റില്‍ കത്രികയും പേറി നടക്കുന്ന സഹോദരിമാരുടെ എണ്ണം കൂടുകയാണ്. മറ്റൊരു സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ര്‌തക്രിയയോടെ വയറ്റില്‍ ചില്ലുകള്‍
പോയ രോഗിയെപ്പറ്റിയും വാര്‍ത്ത വന്നിട്ടുണ്ട്. ആരോഗ്യവകുപ്പിലെ തുടര്‍വീഴ്‌ചകള്‍ക്കു പരിഹാരം കാണുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയമാണ്. പാവങ്ങളുടെ ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളുടെ സ്‌ഥിതി മെച്ചപ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിക്കണം. വയറ്റില്‍ കത്രികയുമായി വര്‍ഷങ്ങളോളം വേദന സഹിച്ച സഹോദരിമാര്‍ക്ക് അഞ്ചുകോടി രൂപവീതം നഷ്‌ടപരിഹാരം നല്‍കണമെന്നും തോമസ് ആവശ്യപ്പെട്ടു.