-->
പാനൂര്‍: അടച്ചിട്ട വീടിന്റെ പരിസരം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് ഒരാള്‍ക്കു പരുക്ക്. മണ്ണ് ശേഖരിക്കാനെത്തിയ ടിപ്പര്‍ ലോറിയുടെ ൈഡ്രവര്‍ വടക്കെ പൊയിലൂരിലെ ഷമിത്ത് ലാലി(24)നാണു പരുക്കേറ്റത്.
പൊയിലൂര്‍ മേപ്പാടിലെ വീട്ടിക്കല്‍ സലാമിന്റെ ഉടമസ്‌ഥതയിലുള്ള വീട്ടുവളപ്പില്‍ ഇന്നലെ രാവിലെയാണു സംഭവം. വര്‍ഷങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു ഈ വീട്.
പരിസരം വൃത്തിയാക്കുന്നതിനിടെ മണ്ണുമാന്തിയുടെ യന്ത്രക്കൈ ബോംബില്‍ തട്ടിയതോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ചീളുകള്‍ തെറിച്ച് പരുക്കേറ്റ ഷമിത്ത്‌ലാലിനെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊളവല്ലൂര്‍ പോലീസ് സംഭവ സ്‌ഥലത്തെത്തി.