Thursday, March 12, 2026 Last Updated 22 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 09.49 AM

എം.പി. തുക അനുവദിച്ചിട്ടും തര്‍ക്കത്തില്‍ കുടുങ്ങി സൂപ്പര്‍ സ്‌പെഷാലിറ്റി ലാബ്‌

തൃശൂര്‍: സര്‍ക്കാര്‍ ആശുപത്രികളിലെ അലംഭാവവും അസൗകര്യങ്ങളും വീണ്ടും ചര്‍ച്ചകളില്‍ നിറയുമ്പോഴും, തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ലബോറട്ടറി ആരംഭിക്കാന്‍ കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി 33 ലക്ഷം രൂപ അനുവദിച്ച്‌ ഒരുവര്‍ഷം പിന്നിട്ടിട്ടും നടപടിയില്ല. ആശുപത്രിയുടെ നടത്തിപ്പ്‌ ചുമതലയുള്ള തൃശൂര്‍ കോര്‍പറേഷനും ആരോഗ്യവകുപ്പും പരസ്‌പരംപഴിചാരുന്നു.
2025 ഫെബ്രുവരി 25-നാണ്‌ സ്‌ഥലം എം.പി. കൂടിയായ സുരേഷ്‌ ഗോപി പദ്ധതിക്കു തുക കൈമാറിയത്‌. രാജീവ്‌ ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിക്കു കീഴില്‍ അത്യാധുനികസൗകര്യങ്ങളോടെ ലബോറട്ടറി സ്‌ഥാപിക്കാനായിരുന്നു പദ്ധതി. എന്നാല്‍, ഫണ്ട്‌ അനുവദിച്ച്‌ ഒരുവര്‍ഷം പിന്നിട്ടിട്ടും കോര്‍പറേഷന്‍ ഭരണാനുമതി നല്‍കിയില്ല. ആരോഗ്യവകുപ്പിന്റെ അന്തിമാനുമതി ലഭിക്കാത്തതാണ്‌ പദ്ധതി വൈകാന്‍ കാരണമെന്നു കോര്‍പറേഷന്‍ അധികൃതര്‍ ആരോപിക്കുന്നു.

Ads by Google
Saturday 21 Feb 2026 09.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW