Thursday, March 12, 2026 Last Updated 18 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 09.49 AM

റാന്നി മജിസ്‌ട്രേറ്റിനെതിരായ പരാതി തീര്‍പ്പാക്കി ഹൈക്കോടതി രജിസ്‌ട്രാര്‍

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ എഫ്‌.ഐ.ആറിന്റെയും അനുബന്ധ രേഖകളുടെയും പകര്‍പ്പ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ ആവശ്യപ്പെട്ടിട്ടും നല്‍കാത്ത റാന്നി ജുഡീഷ്യല്‍ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റിന്റെ നടപടിയില്‍ ചട്ടലംഘനമുണ്ടെന്നു കാണിച്ച്‌ നല്‍കിയ പരാതി ഹൈക്കോടതി രജിസ്‌ട്രാര്‍ തീര്‍പ്പാക്കി.
എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ അടയാള സഹിതം ആവശ്യപ്പെട്ട പകര്‍പ്പുകള്‍ ജില്ലാ ജഡ്‌ജി എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്‌ കൈമാറി.
ഈ സാഹചര്യത്തില്‍ മജിസ്‌ട്രേറ്റിന്‌ എതിരായ പരാതി തീര്‍പ്പാക്കിയതായി ഹൈക്കോടതി രജിസ്‌ട്രാറിന്റെ കത്തില്‍ വ്യക്‌തമാക്കുന്നു. സ്വര്‍ണക്കൊള്ള കേസില്‍ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ പ്രതികളുടെ അറസ്‌റ്റ്‌ തുടരുമ്പോഴാണ്‌, ഇ.ഡിയും റാന്നി മജിസ്‌ട്രേറ്റ്‌ കോടതിയില്‍ കേസ്‌ രേഖകളുടെ പകര്‍പ്പിനു അപേക്ഷ സമര്‍പ്പിച്ചത്‌. എന്നാല്‍ അപേക്ഷ റാന്നി മജിസ്‌ട്രേറ്റ്‌ നിരസിച്ചു. തുടര്‍ന്ന്‌ അഡ്വ. കുളത്തൂര്‍ ജയ്‌സിങ്ങാണ്‌ റാന്നി മജിസ്‌ട്രേറ്റിനെതിരേ ഹൈക്കോടതി രജിസ്‌ട്രാര്‍ ജനറലിനു പരാതി നല്‍കിയത്‌.

Ads by Google
Saturday 21 Feb 2026 09.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW