Wednesday, March 11, 2026 Last Updated 4 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 09.47 AM

പെട്രോള്‍ പമ്പില്‍ പുകവലിക്കരുതെന്ന്‌ ആവശ്യപ്പെട്ടു കത്തിച്ച ലൈറ്റര്‍ ബൈക്കിന്റെ ഇന്ധന ടാങ്കിലേക്ക്‌ എറിഞ്ഞു

uploads/news/2026/02/826529/3.jpg

റായ്‌പുര്‍: റായ്‌പൂരിലെ പെട്രോള്‍ പമ്പില്‍ മോട്ടോര്‍ സൈക്കിളിന്റെ പെട്രോള്‍ ടാങ്കിലേക്ക്‌ കത്തിച്ച ലൈറ്റര്‍ വലിച്ചെറിഞ്ഞു തീയിട്ടയാളും കൂട്ടാളിയും അറസ്‌റ്റില്‍. പമ്പിലെ ജീവനക്കാരന്‍ വേഗത്തിലെത്തി തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ഉര്‍ല പ്രദേശത്തെ കര്‍മ്മ ചൗക്കിന്‌ സമീപമുള്ള സംഗീത ഫ്യൂവല്‍സ്‌ പെട്രോള്‍ പമ്പില്‍ 18-ന്‌ വൈകുന്നേരം 7:40 ഓടെയാണ്‌ രണ്ട്‌ യുവാക്കള്‍ മോട്ടോര്‍ സൈക്കിളില്‍ ഇന്ധനം നിറയ്‌ക്കാന്‍ എത്തിയത്‌. പെട്രോള്‍ പമ്പ്‌ ജീവനക്കാരന്‍ പെട്രോള്‍ നിറയ്‌ക്കാന്‍ തുടങ്ങിയപ്പോള്‍, ബൈക്കിന്റെ പിന്നിലിരുന്നയാള്‍ ഇറങ്ങി സിഗരറ്റ്‌ കത്തിക്കാന്‍ ശ്രമിച്ചു.
പുകവലിക്കരുതെന്ന്‌ ആവശ്യപ്പെട്ടതും അയാള്‍ ദേഷ്യപ്പെട്ട്‌ ലൈറ്റര്‍ ഇന്ധന ടാങ്കിലേക്ക്‌ എറിയുകയായിരുന്നു.
തീ മോട്ടോര്‍ സൈക്കിളിലേക്കും പെട്രോള്‍ പമ്പിന്റെ ഇന്ധന നോസിലിലേക്കും എത്തി. പെട്ടെന്ന്‌ തീ ആളിക്കത്തിയപ്പോള്‍, ബൈക്ക്‌ യാത്രികനും പെട്രോള്‍ പമ്പ്‌ ജീവനക്കാരനും ഓടിമാറി.
തുടര്‍ന്ന്‌ ഓടിയെത്തിയ പമ്പ്‌ ജീവനക്കാരന്‍ ഇന്ധന ഹോസ്‌ വലിച്ചെടുത്ത്‌ പ്രധാന ഇന്ധന വിതരണം ഓഫ്‌ ചെയ്‌തു. തുടര്‍ന്ന്‌ അഗ്‌നിശമന ഉപകരണം ഉപയോഗിച്ച്‌ തീ അണച്ചു.
സിസിടിവി തെളിവുകളുടെ അടിസ്‌ഥാനത്തില്‍, പ്രതികളെ ഉര്‍ലയിലെ ബിര്‍ഗാവിലെ ധര്‍മ്മേന്ദ്ര സിംഗ്‌, എഎച്ച്‌പി കോളനിയിലെ ഇമ്രാന്‍ ഖുറൈഷി എന്നിവരാണെന്ന്‌ തിരിച്ചറിഞ്ഞു. തീ നിയന്ത്രണവിധേയമായ ശേഷം, ഇരുവരും ഓടിപ്പോകാന്‍ ശ്രമിച്ചു.
പക്ഷേ പമ്പ്‌ ജീവനക്കാര്‍ അവരെ പിടികൂടി പോലീസില്‍ വിളിച്ചു. ഉര്‍ല പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. തീയിടല്‍, പൊതുസുരക്ഷ അപകടപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന്‌ ഉര്‍ല ഇന്‍സ്‌പെക്‌ടര്‍ രോഹിത്‌ മഹേല്‍ക്കര്‍ പറഞ്ഞു.

Ads by Google
Saturday 21 Feb 2026 09.47 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW