Wednesday, March 11, 2026 Last Updated 2 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 09.47 AM

ഇ.ഡിക്കു തിരിച്ചടി ബിറ്റ്‌കോയിന്‍ കേസില്‍ രാജ്‌ കുന്ദ്രയ്‌ക്ക്‌ ജാമ്യം

മുംബൈ: 150 കോടി രൂപയുടെ ബിറ്റ്‌കോയിന്‍ തട്ടിപ്പ്‌ കേസില്‍ ബിസിനസ്‌ പ്രമുഖനും നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ്‌ കുന്ദ്രയ്‌ക്ക്‌ ജാമ്യം. ഒരുലക്ഷം രൂപ കെട്ടിവയ്‌ക്കണം, വിദേശയാത്രയ്‌ക്കു മുന്‍കൂര്‍ അനുമതി തേടണം തുടങ്ങിയ ഉപാധികളോടെയാണ്‌ മുംബൈയിലെ പ്രത്യേകകോടതി ജാമ്യം അനുവദിച്ചത്‌. ബിറ്റ്‌കോയിന്‍ ഇടപാടുമായി ബന്ധപ്പെട്ട്‌ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമപ്രകാരം ഇ.ഡി. രജിസ്‌റ്റര്‍ ചെയ്‌ത കേസിലെ 18 പ്രതികളില്‍ ഒരാളാണ്‌ രാജ്‌ കുന്ദ്ര.
നീതിന്യായസംവിധാനത്തില്‍ വിശ്വാസമുണ്ടെന്നു ജാമ്യം ലഭിച്ചശേഷം കുന്ദ്ര പ്രതികരിച്ചു. വീട്ടില്‍ സംസാരിക്കാന്‍ ഭാര്യ അനുവദിക്കുന്നില്ല, കോടതിയില്‍ സംസാരിക്കാന്‍ വക്കീലും- അദ്ദേഹം പറഞ്ഞു. കേസില്‍ ഇ.ഡിയുടെ വാദങ്ങള്‍ മുഖവിലയ്‌ക്കെടുത്താല്‍പ്പോലും കണ്ടുകെട്ടാവുന്ന സ്വത്തിന്റെ മൂല്യം 6.6 കോടി മാത്രമാണെന്നും എന്നാല്‍ കണ്ടുകെട്ടിയത്‌ 150 കോടിയുടെ സ്വത്തുക്കളാണെന്നും കുന്ദ്രയുടെ അഭിഭാഷകന്‍ പ്രശാന്ത്‌ പാട്ടീല്‍ കോടതിയില്‍ വാദിച്ചു. കേസില്‍ ഇ.ഡി. പുറപ്പെടുവിച്ച സമന്‍സിനെതിരേ ഹൈക്കോതിയെ സമീപിക്കാനുള്ള നീക്കത്തിലാണ്‌ കുന്ദ്ര.

Ads by Google
Saturday 21 Feb 2026 09.47 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW